മലപ്പുറം: ജില്ലയില്‍ ഷിഗെല്ല മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ അറിയിച്ചു.
മനുഷ്യ മലം മൂലം മലിനമാക്കപ്പെട്ട ഭക്ഷണവും വെള്ളവും വഴിയാണ് രോഗബാധ ഉണ്ടാവുന്നത്.
ഇത് ശരിവെക്കുന്ന രീതിയില്‍ തന്നെയാണ് മരണം റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലെ കുടിവെള്ള പരിശോധന ഫലം സൂചിപ്പിക്കുന്നത്. രോഗബാധ ഉണ്ടായ അരിമ്പ്ര പ്രദേശത്തു നിന്നും പരിശോധനക്കെടുത്ത കുടിവെള്ള സാമ്പിളുകള്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ ഇ കോളി ബാക്ടീരിയ കണ്ടെത്തയതിനാല്‍ നന്നായി തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണം.
അടച്ചു സൂക്ഷിച്ചതും ചൂടുള്ളതുമായ ഭക്ഷണ പാനീയങ്ങള്‍ മാത്രം കഴിക്കുക. വെള്ളം ചൂടാക്കാതെ ഉപയോഗിക്കണം എന്ന രീതിയിലുള്ള അശാസ്ത്രീയമായ സന്ദേശങ്ങള്‍ അവഗണിക്കണമെന്നും ഡിഎംഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: