പാലക്കാട്: രാത്രികാലങ്ങളില്‍ വീടുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവിടങ്ങളില്‍ ബൈക്ക്മോഷണം നടത്തുന്ന മൂവര്‍ സംഘത്തെ ടൗണ്‍ നോര്‍ത്ത് ക്രൈം സ്ക്വാഡ് പിടികൂടി.
ചന്ദ്രനഗര്‍, മുണ്ടക്കോട് സ്വദേശി മുകേഷ് എന്ന മൂങ്ങ മുകേഷ് (18), കൂട്ടുകാരായ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പേരെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
മഴക്കാല മോഷണം തടയുന്നതിനുള്ള പ്രത്യേക ആന്റി മണ്‍സൂണ്‍ തെഫ്റ്റ് സ്ക്വാഡാണ് കഴിഞ്ഞദിവസം രാത്രി പട്രോളിങ്ങിനിടെ പട്ടിക്കര ബൈപാസ് റോഡില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ബൈക്കില്‍ വരുകയായിരുന്ന മൂവര്‍ സംഘത്തെ തടഞ്ഞ് നിര്‍ത്തി പരിശോധിച്ചത്.പരിശോധനയില്‍ കളവ് ചെയ്തതാണെന്ന് പ്രതികള്‍ സമ്മതിച്ചു.
ചോദ്യം ചെയ്തതില്‍ നിന്നും കല്മണ്ഡപത്തില് നിന്നും മോഷണം പോയ യമഹ ആര്‍എക്സ് 100 ബൈക്കാണെന്ന് കണ്ടെത്തി. കൂടാതെ താരേക്കാട് പെട്രോള്‍ പമ്പില്‍ നിന്നും ഹോണ്ട ആക്ടീവ, വണ്ടിത്താവളം പെട്രോള്‍ പമ്പില്‍ നിന്നും സുസുകി മാക്സ് 100, കോയമ്പത്തൂര്‍, ഉക്കടം ലോറി പേട്ടയില്‍ നിന്നും ബജാജ് അപ്പാച്ചി ബൈക്ക് എന്നിവ മോഷ്ടിച്ചതായി പ്രതികള്‍ സമ്മതിച്ചു.
കൂടാതെ മൊബൈല്‍ ഫോണുകള്‍, പഴയ ഇരുമ്പ് എന്നിവയും കവര്ച്ചചെയ്തിട്ടുണ്ട്. പ്രതികളില്‍ രണ്ട് പേര് ലോറി ക്ലീനര്‍മാരും ഒരാള്‍ കെട്ടിടപ്പണിക്കാരനുമാണ്. വാഹനങ്ങള്‍ പോലീസ് കണ്ടെത്തി.
വാളയാര്‍, പാലക്കാട് സൗത്ത്, ഒറ്റപ്പാലം, അങ്കമാലി സ്റ്റേഷനുകളില്‍ ബൈക്കുമായി പിടികൂടിയിട്ടുണ്ട്.
രേഖകള്‍ കാണിക്കാമെന്ന് പറഞ്ഞ് രക്ഷപ്പെടുകയിരുന്നു. ബൈക്ക്മോഷ്ടിച്ച് നമ്പര്‍മാറ്റി കുറച്ചുകാലം ഓടിച്ചശേഷം വില്‍ക്കുകയാണ് പതിവ്. പ്രതികളെ ജാമ്യത്തില്‍ വിട്ടു.
ടൗണ്‍ നോര്‍ത്ത് സിഐ ആര്.ശിവശങ്കര്‍, എസ്ഐ രഞ്ജിത് ,എഎസ്ഐ പുരുഷോത്തമന് പിള്ള, ക്രൈം സ്ക്വാഡ് അംഗങ്ങളായ കെ.നന്ദകുമാര്‍,ആര്.കിഷോര്‍,എം.സുനില്‍,കെ.അഹമ്മദ് കബീര്‍,ആര്. വിനീഷ്,ആര്.രജീദ് എന്നിവരടങ്ങിയസംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: