കഞ്ചിക്കോട് : ബിജെപി പുതുശ്ശേരി നീളികാട്ടില് ബിജെപി പ്രവര്‍ത്തകനായ കല്ല്യാണ കൃഷ്ണന്റെ വീട് സിപിഎമ്മുകാര്‍ ആക്രമിച്ചു. അക്രമത്തില്‍ വീടിന് കേടുപാടുകള്‍ പറ്റി. അര്‍ധരാത്രിയിലായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കഞ്ചിക്കോട് മേഖലയില്‍ സമാധാനം നിലനില്‍ക്കുന്ന സമയത്തു അക്രമികള്‍ക്ക് ഒത്താശ ചെയ്യുന്ന പോലീസ് നടപടി അവസാനിപ്പിക്കണം.
പ്രാദേശിക നേതാക്കള്‍ മേഖലയില്‍ സമാധാനം ആഗ്രഹിക്കുന്നില്ലെന്നതിന് തെളിവാണ് നീളികാടുണ്ടായ സംഭവമെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ് ആരോപിച്ചു.
ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ സിപിഎം ഭരണതണലില്‍ അക്രമം അഴിച്ചുവിടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: