കല്‍പ്പറ്റ : മദ്യനിരോധനം എടുത്ത് കളയാനുള്ള ഇടതുപക്ഷ സര്‍ക്കാറിന്റെ തീരുമാനം കേരളത്തിലെ കുടുംബങ്ങളിലെ സമാധാനാന്തരീക്ഷം തകര്‍ക്കുകയും പാവപ്പെട്ട വീട്ടമ്മമാരുടെയും കുടുംബങ്ങളുടെയും ജീവിതം കൂടുതല്‍ ദുരിതപൂര്ണ്ണമാക്കുകയും മാത്രമെ ചെയ്തിട്ടുള്ളുവെന്നും തീരുമാനം മദ്യ മുതലാളിമാര്‍ക്കും എല്‍ഡിഎഫിനും മാത്രമെ ഗുണമുണ്ടാക്കുകയുള്ളുവെന്നും ജനതാദള്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് വി.കുഞ്ഞാലി. യുഡിഎഫ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വയനാട് കലക്ടറേറ്റില്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ യുഡിഎഫ് ചെയര്മാന് സി.പി.വര്‍ഗ്ഗീസ്സ് അധ്യക്ഷത വഹിച്ചു.
കണ്‍വീനര്‍ പി.പി.എ.കരീം, ഐ.സി.ബാലകൃഷ്ണന് എംഎല്‍എ, എന്‍.ഡി.അപ്പച്ചന്, കെ.കെ.അഹമ്മദ് ഹാജി, കെ.കെ.ഹംസ, കെ.എം. അബ്രഹാം, ഭൂപേഷ്, കെ.കെ. എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: