ബത്തേരി : ബത്തേരി നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ കെടുകാര്യസ്ഥതയും അഴിമതിയും ആരോപിച്ച് പ്രതിപക്ഷ അംഗങ്ങള്‍ നടത്തിയ പത്രസമ്മേളനത്തിന് മറുപടിയുമായി ഭരണപക്ഷവും രംഗത്ത് എത്തി. ടൗണിലെ അഴുക്ക് ചാല് നവീകരണജോലികള്‍ നടന്നുകൊണ്ടിരിക്കെ പാര്‍ശ്വ ഭിത്തികള്‍ തകര്‍ന്ന് വീണത് വന്‍ അഴിമതിയാണെന്ന ആരോപണവുമായി ആദ്യം രംഗത്ത് വന്നത് യുഡിഎഫിലെ എന്‍.എം.വിജയനും പി.പി.അയൂബുമാണ്. പണിനടക്കുന്നതിനിടയില് മണ്ണുമാന്തി യന്ത്രത്തിന്റെ കൈ തട്ടിയതാണ് ഭിത്തി തകരാന്‍ കാരണമെന്നും ഇത് കരാറുകാരന്റെ ചെലവില്‍ പുതുക്കി പണുിതുവരികയാണെന്നും ചെയര്മാന് സി.കെ.സഹദേവനും സംഘവും പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. നാലുപതിറ്റാണ്ട് ബത്തേരി പഞ്ചായത്ത് ഭരിച്ചവര്‍ ഓരോവര്‍ഷവും നടത്തിയ അഴിമതികളുടെ ചരിത്രം ഞെട്ടിക്കുന്നതാണെന്നും ഭരണം നഷ്ടപ്പെട്ടതിലെ വിഭ്രാന്തിയാണ് പ്രതിപക്ഷത്തിനെന്നും ഇവര്‍ കുറ്റപ്പെടുത്തി.
വൈസ് ചെയര്മാന് നിഷാ സജി, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന്മാരായ ടി.എല്‍.സാബു, ബാബു അബ്ദു റഹിമാന്‍, കൗണ്‍സിലര്‍മാരായ എല്‍സി പൗലോസ്, പി.കെ. സുമതി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: