കല്‍പ്പറ്റ : കര്‍ഷക കടാശ്വാസ കമ്മീഷന് വിവിധ കാലയളവിലെ കടാശ്വാസ പദ്ധതി പ്രകാരം ജില്ലയിലെ വിവിധ സഹകരണ ബാങ്കുകള്‍ക്ക് 91.75 ലക്ഷം രൂപ അനുവദിച്ചു. സര്‍ക്കാര്‍ ഏറ്റെടുത്ത ബാധ്യത കര്‍ഷകര്‍ തന്നെ അടച്ചു തീര്‍ത്തിട്ടുണ്ടെങ്കില്‍ പ്രസ്തുത കര്‍ഷകരുടെ വായ്പ കണക്കിലേക്ക് ലഭിച്ച തുക കര്‍ഷകര്‍ക്ക് തിരികെ നല്‍കണം. ബന്ധപ്പെട്ട ബാങ്കുകള്‍ ആനുകൂല്യം ലഭിച്ച കര്‍ഷകരുടെ പേരും, തുകയും ഹെഡാഫീസിലേയും ബ്രാഞ്ചുകളിലെയും നോട്ടീസ് ബോര്‍ഡുകളില്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണമെന്നും ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ അറിയിച്ചു.
അനുവദിച്ച ബാങ്കുകളും തുകയും യഥാക്രമം: തൃക്കൈപ്പറ്റ സര്‍വീസ് സഹകരണ ബാങ്ക് 85000, വയനാട് ജില്ലാ സഹകരണ ബാങ്ക് 1,68000, പൂതാടി സര്‍വീസ് സഹകരണ ബാങ്ക് 1,96,750, അമ്പലവയല്‍ സര്‍വീസ് സഹകരണ ബാങ്ക് 57,7500, ബത്തേരി സര്‍വീസ് സഹകരണ ബാങ്ക് 91,500, ബത്തേരി സഹകരണ അര്‍ബന്‍ ബാങ്ക് 56,000, തിരുനെല്ലി സര്‍വീസ് സഹകരണ ബാങ്ക് 3,52000, മാനന്തവാടി ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്ക് 6,84,750, പനമരം സര്‍വീസ് സഹകരണ ബാങ്ക് 6,97,550, തവിഞ്ഞാല്‍ സര്‍വീസ് സഹകരണ ബാങ്ക് 21,86,697, തൃക്കൈപ്പറ്റ സര്‍വീസ് സഹകരണ ബാങ്ക് 1,32,150, മടക്കിമല സര്‍വീസ് സഹകരണ ബാങ്ക് 13,40,000, വയനാട് ജില്ലാ സഹകരണ ബാങ്ക് 18,16,231, വൈത്തിരി പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് 84000. , തരിയോട് സര്‍വീസ് സഹകരണ ബാങ്ക് 44000, കോട്ടത്തറ സര്‍വീസ് സഹകരണ ബാങ്ക് 14000, വെങ്ങപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് 1,04,600, വൈത്തിരി സര്‍വീസ് സഹകരണ ബാങ്ക് 64900, തൃക്കൈപ്പറ്റ സര്‍വീസ് സഹകരണ ബാങ്ക് 20000, മീനങ്ങാടി സര്‍വീസ് സഹകരണ ബാങ്ക് 70,000, പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് 27000, അഞ്ചുകുന്ന് സര്‍വീസ് സഹകരണ ബാങ്ക് 6500, മാനന്തവാടി ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്ക് 94000, വയനാട് ജില്ലാ സഹകരണ ബാങ്ക് 40,000, വൈത്തിരി പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് 1,72,000, വയനാട് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് 50,000.
പ്രതികരിക്കാൻ ഇവിടെ എഴുതുക: