കല്‍പ്പറ്റ : ആരോഗ്യവിഭാഗവും ജില്ലാ ലീഗല്‍ സെല്‍ അതോറിറ്റിയും സംയുക്തമായി നടത്തിയ ശുചിത്വ പരിശോധനയില്‍ കല്‍പ്പറ്റ മത്സ്യ-മാംസമാര്‍ക്കറ്റില്‍ വൃത്തിഹീനമായ സാഹചര്യം കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍സിപ്പല്‍ സെക്രട്ടറിക്ക് നോട്ടീസ് നല്കി. ജില്ലാ അര്‍ബന്‍ ഹെല്‍ത്ത് ഓഫീസറാണ് സ്ഥിതികള്‍ മെച്ചപ്പെടുത്തണമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയത്. വൃത്തിഹീനമായ ടോയ്ലെറ്റ്, കഴുകുന്ന വെള്ളം അശ്രദ്ധമായി ഓടയിലേക്ക് തള്ളല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഒരു മാസത്തിനകം പരിഹാരം കാണണമെന്നാണ് നോട്ടീസ്.
ജൂണ്‍ 27, 28, 29 തീയതികളില്‍ നടത്തിയ സംഘടിത ശുചിത്വ യജ്ഞത്തിന്റെ ഫലപ്രാപ്തി വിലയിരുത്തുന്നതിനായി ജില്ലാ ആരോഗ്യ വകുപ്പും ജില്ലാ ലീഗല്‍ സെല്‍ അതോറിറ്റിയും പൊതു സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധന നടത്തി. സ്ഥാപനങ്ങളുടെയും പരിസരങ്ങളുടെയും ശുചിത്വ നിലവാരം, കൊതുകു വളരാനുള്ള സാഹചര്യം, പുകവലി വിരുദ്ധ പ്രചാരണ ബോര്‍ഡുകളുടെ സ്ഥാപിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ സംഘം വിലയിരുത്തി. ശുചിത്വ നിലവാരം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് നിയമപരമായ നോട്ടീസ് നല്‍കുകയും പുകവലി വിരുദ്ധ ബോര്‍ഡുകള്‍ സ്ഥാപിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ പിഴ അടപ്പിക്കുകയും ചെയ്തു.
ജില്ലാതല പരിശോധനാ സംഘത്തില്‍ ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്.വിവേക്കുമാര്‍, ഡെപ്യൂട്ടി ഡി. എം.ഒ. ഡോ.കെ.സന്തോഷ്, ഡോ.റിനീഷ്, ഡോ.കെ.എസ്. അജയന്, ഡെ.മാസ്മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ടെക്നിക്കല്‍ അസിസ്റ്റന്റ് സി.സി.ബാലന്, മുന്‍സിപ്പല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ബദറുദീന്‍, പ്രദീപ്, ബോബിഷ്, ജില്ലാ ലീഗല്‍ സര്‍വ്വീസ് സെല്‍ സെക്ഷന്‍ ഓഫീസര്‍ എം.എസ്.ശ്രീജ എന്നിവരുണ്ടായിരുന്നു.
ആറ് ആരോഗ്യ ബ്ലോക്കുകള്‍ കേന്ദ്രീകരിച്ചും ശുചിത്വ നിലവാര പരിശോധനകള്‍ നടത്തി. ബത്തേരിയില്‍ സബ് ജഡ്ജ് കെ.പി.സുനിത, ബ്ലോക് മെഡിക്കല്‍ ഓഫീസര്‍ ഡോ.അബ്ദുല്‍ ജലീല്‍, ഹെ ല്ത്ത്ഇന്സ്പെക്ടര് ടി.പി. ബാബു എന്നിവരും മാനന്തവാടിയില്‍ സബ്ജഡ്ജ് സുഷമ, ബ്ലോക്ക്മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രിയാ സദാനന്ദന്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.കെ.ജോണ്സണ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബാബുരാജ് എന്നിവരും പനമരത്ത് ബ്ലോക്ക്മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷീജ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. കെ.ഹമീദ്, പാരാലീഗല്‍ സര്‍വീസ് സെല്‍ വളണ്ടിയര്‍ ബീന എന്നിവരും മീനങ്ങാടിയില്‍ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.നിമ്മി, ഡോ. ബിജു, ഡോ.രേഷ്മ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബാലചന്ദ്രന്, പാരാലീഗല്‍ വളണ്ടിയര്‍മാര്‍ എന്നിവരും മേപ്പാടിയില്‍ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.നജുല, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജ്കുമാര്, പാരാലീഗല്‍ വളണ്ടിയര്‍മാര്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
നിശ്ചിത ദിവസത്തിനകം പോരായ്മകള്‍ പരിഹരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: