നടത്തികോഴഞ്ചേരി: സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ കോഴഞ്ചേരി സിഐ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി . സിപിഎം നേതൃത്വത്തിന്റെ അറിവോടെ കോഴഞ്ചേരി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും കൊടിമരങ്ങള്‍ നശിപ്പിക്കുന്നതിലും പോലീസ് നിഷ്ക്രിയത്വം പാലിക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ചും ധര്‍ണ്ണയും.
ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ. ഹരിദാസ് ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ ദിവസം കോഴഞ്ചേരി സെന്റ് തോമസ് കോളേജിന് സമീപം ഉണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ കയറി പ്രവര്‍ത്തകരെ അറസ്റ്റുചെയ്യാന്‍ പോലീസ് കാണിച്ച സാമര്‍ത്ഥ്യം സിപിഎം പ്രതികള്‍ക്കുനേരെയും കാണിക്കണമെന്ന് അദ്ദേഹംആവശ്യപ്പെട്ടു.
മുപ്പതോളം കേസുകള്‍ നല്‍കിയിട്ടും ഒരു കേസില്‍ പോലും സിപിഎം പ്രതികളെ വിളിച്ചു ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല.
കോഴഞ്ചേരി സിഐ ഓഫീസ് സിപിഎം ബ്രാഞ്ച്കമ്മിറ്റി ഓഫീസ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും, പോലീസ് നീതി നടപ്പാക്കാന്‍ തയ്യാറായില്ലെങ്കില്‍ സ്വയരക്ഷക്കും സംഘടനാ സ്വാതന്ത്ര്യത്തിനും വേണ്ടി ബദല്‍ മാര്‍ഗ്ഗങ്ങള്‍ ആലോചിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ബിഎംഎസ് ജില്ലാ പ്രസിഡന്റ് എ.എസ്. രഘുനാഥ്, സെക്രട്ടറി ജി. സതീഷ് കുമാര്‍, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് വിജയകുമാര്‍ മണിപ്പുഴ, ജില്ലാ സെക്രട്ടറി പി.ആര്. ഷാജി, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സിബി സാം തോട്ടത്തില്‍, ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ പി.ആര്. രാധാകൃഷ്ണന്, ജില്ലാ കാര്യവാഹ് ജി. രജീഷ്, താലൂക്ക് സംഘചാലക് എന്‍.കെ.നന്ദകുമാര്‍, സഹകാര്യവാഹ് ഹരികൃഷ്ണന്, എബിവിപി സംസ്ഥാന സമിതിയംഗം അശ്വിന് എന്നിവര്‍ സംസാരിച്ചു.
അക്രമികളായ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ എത്രയും വേഗം അറസ്റ്റുചെയ്യണമെന്ന് ധര്‍ണ്ണയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: