പന്തളം: വിദ്യാഭ്യാസത്തിലൂടെ പുതു തലമുറ ഭാവിയുടെ വാഗ്ദാനങ്ങളായി മാറണമെന്ന് ചലച്ചിത്രതാരം കൃഷ്ണപ്രസാദ്. ജന്മഭൂമി പന്തളത്ത് സംഘടിപ്പിച്ച പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളെ സമൂഹത്തിന് ആവശ്യമുള്ള നല്ല പൗരന്മാരാക്കി മാറ്റുന്നതിന് രക്ഷകര്‍ത്താക്കളുടെ പങ്ക് വളരെ വലുതാണ്.
കുടുംബാന്തരീക്ഷം ഒരു കുട്ടിയുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകമാണ്. മാനസ്സിക സമ്മര്‍ദ്ദങ്ങള്‍ നിറഞ്ഞ ഭൗതികാന്തരീക്ഷമല്ല രക്ഷകര്‍ത്താക്കള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ടത്. കുട്ടികള്‍ക്ക് ആവശ്യമായ സ്നേഹം നല്‍കിയില്ലെങ്കില്‍ രക്ഷിതാക്കളെ വൃദ്ധസദനങ്ങളിലേക്ക് തള്ളിവിടുന്നവരായി ഇന്നത്തെ പുതുതലമുറ മാറും. ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ മാത്രം നാം കുട്ടികളെ ശിക്ഷിക്കണം.
സമൂഹം ഇന്ന് കമ്പ്യൂട്ടര്‍ യുഗത്തില്‍ എത്തിനില്ക്കുമ്പോള് കുട്ടികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുവാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കുന്നില്ല. സമ്പത്തിനെ മാത്രം അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ നമ്മുടെ ജീവിത നിലവാരങ്ങളും കാഴ്ചപ്പാടുകളും ഇതിന് മാറ്റം വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഇത് കുട്ടികളെ തെറ്റായ വഴികളിലേക്ക് നയിക്കുന്നു. ലഹരി പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിക്കുവാന്‍ വിദ്യാര്‍ത്ഥികളെ കാരണക്കാരാക്കി മാറ്റുന്നത് രക്ഷിതാക്കള്‍ കുട്ടികളോട് കാണിക്കുന്ന ഇത്തരം സമീപനങ്ങളാണ്.
രക്ഷകര്‍ത്താക്കളോടും സമൂഹത്തോടും മാന്യമായി ഇടപെടുവാനുള്ള ആര്‍ജ്ജവം ഇന്നത്തെ തലമുറ വിദ്യാഭ്യാസത്തിലൂടെ നേടിയെടുക്കണം.
മികച്ച വിജയം നേടുന്നതിന് കുടുംബങ്ങളില്‍ അതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കണം. ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ ജന്മഭൂമി മഹത്തായ ഒരു സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: