പാലക്കാട്: ബസ് യാത്രക്കാരിയായ മധ്യവയസ്കയുടെ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് തമിഴ് യുവതികളെ പാലക്കാട് നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തു.
മധുര, തിരുമംഗലം സ്വദേശികളായ മാരി(33), ഗൗരി(25), എന്നിവരെയാണ് അറസ്റ്റു ചെയ്തത്. മലമ്പുഴ പാലക്കാട് റൂട്ടിലോടുന്ന നജ്റാന് ബസില്‍ കല്പാത്തിയില് നിന്നും പാലക്കാട് സ്റ്റേഡിയം സ്റ്റാന്‍ഡിലേക്ക് യാത്ര ചെയ്യുകയായിരുന്ന പാലക്കാട് പൂളക്കാട്, ഹിദായത്ത് നഗറില്‍, അമ്പലത്ത് വീട്ടില്‍ ഹാജിറയുടെ കഴുത്തിലിട്ട രണ്ടരപ്പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയാണ് പൊട്ടിച്ചെടുത്തത്.
മാല നഷ്ടപ്പെട്ട ഹാജിറ ബഹളം വെച്ചതിനെത്തുടര്‍ന്ന് ബസ് ജീവനക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തുകയും രക്ഷപ്പെടാന്‍ ശ്രമിച്ച യുവതികളെ പിടികൂടുകയും ചെയ്തു.
യുവതികളെ സ്റ്റേഷനില്ലെന്നിച്ച് പരിശോധിച്ചതില്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു വെച്ച സ്വര്‍ണ്ണമാല പോലീസ് കസ്റ്റഡിയിലെടുത്തു.യുവതികള്‍ക്കെതിരെ മോഷണത്തിന് കേസ്സ് രജിസ്റ്റര്‍ ചെയ്തു. തമിഴ്നാട്ടില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം ഒലവക്കോട് വന്നിറങ്ങി ടൗണ്‍ ബസ്സുകളില്‍ കയറി മാല, ബാഗ് എന്നിവ മോഷ്ടിക്കുന്ന സംഘത്തിലെ അംഗങ്ങളാണിവര്‍.
രണ്ട് മാസം മുമ്പും ബസ്സില്‍ നിന്നും മാല പൊട്ടിച്ച രണ്ട് തമിഴ് സ്ത്രീകളെ നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തിരുന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
നോര്‍ത്ത് എസ്ഐ.ആര്.രഞ്ജിത്, പ്രൊബേഷണറി എസ്ഐ പ്രദീപ് കുമാര്‍, എഎസ്ഐ വിജയകുമാര്‍, ക്രൈം സ്ക്വാഡ് അംഗങ്ങളായ കെ.നന്ദകുമാര്‍, ആര്.കിഷോര്‍, കെ.അഹമ്മദ് കബീര്‍, ആര്.വിനീഷ്,വനിതാ പോലീസുകാരായ പ്രേമ, രേണുകാദേവി, സന്ധ്യ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: