കൽപ്പറ്റ: മാനന്തവാടിയിൽ കഴിഞ്ഞ 40 വർഷമായി ജനാധിപത്യപരമായി പ്രവർത്തിച്ചു വരുന്ന മർച്ചന്റ്സ് അസോസിയേഷനെ തകർക്കാൻ ഗൂഢാലോചന യെന്ന് ഭാരവാഹികൾ. സംഘടനയുമായി യാതൊരു ബന്ധവുമില്ലാത്ത ക്രിമിനൽ സ്വഭാവക്കാരായ ചിലരെ കൂട്ടുപിടിച്ച് ഗുരുതരമായ സാമ്പത്തിക ക്രമക്കേടിന് ഭാരവാഹിത്വത്തിൽ നിന്ന് 4 വർഷം മുമ്പു് നീക്കം ചെയ്യപ്പെട്ട ഒരംഗം നടത്തിയ ഗൂഢാലോചനയാണ് കഴിഞ്ഞ ദിവസം അരങ്ങേറിയതെന്ന് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. മർച്ചന്റ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ് നടത്താൻ ജില്ലാ കമ്മിറ്റി തന്ന തിയതിയാണ് ജുൺ 27 ചൊവ്വാഴ്ച.ജൂൺ 24ന് ശനിയാഴ്ച വൈകിട്ട് 7.30 ന് ആസിഫ് എന്നയാൾ സമ്പാദിച്ച
ബത്തേരി സബ് കോടതിയുടെ ഇഞ്ചംഗ്ഷൻ ഉത്തരവ് കൈപ്പറ്റി.തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റി വെച്ചതായി പോലീസ് സ്റ്റേഷനിൽ രേഖാമൂലം എഴുതി നൽകുകയും ജനറൽ ബോഡി യോഗം നടത്തി വ്യാപാരികൾക്ക് ചരക്ക് സേവന നികുതി സംബന്ധിച്ച് ബോധവൽക്കരണം നടത്താനും ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അവാർഡ് നൽകുന്നതിനും തീരുമാനിച്ചു.ജൂലൈ ഒന്ന് മുതൽ ആരംഭിക്കുന്ന പുതിയ നികുതി സമ്പ്രദായത്തെ കുറിച്ച് ക്ലാസെടുക്കാൻ ഉന്നത വാറ്റ് ഉദ്യോഗസ്ഥരെയും റിട്ട, ഡപ്യൂട്ടി കമ്മീഷണറെയും ക്ഷണിച്ചു വരുത്തിയിരുന്നു.അവാർഡ് സ്വീകരിക്കാനുള്ള വിദ്യാർഥികളും എത്തിചേർന്നു. യോഗം തുടങ്ങാനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടയിൽ ആസിഫിന്റെ നേതൃത്വത്തിൽ ഒരു സംഘം അക്രമികൾ യോഗസ്ഥലമായ ടൗൺ ഹാളിനുള്ളിൽ എത്തുകയും മൈക്ക് സെറ്റ് ഉൾപ്പെടെ സൗണ്ട് സിസ്റ്റം പൂർണമായും നശിപ്പിക്കുകയും വേദിയിലെ ബാനറുകളും മേശയും വലിച്ചെറിയുകയും ചെയ്ത് യോഗം അലങ്കോലപ്പെടുത്തുകയാണുണ്ടായത്.യോഗ ഹാളിലേക്ക് സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീൻ പ്രവേശിക്കുമ്പോൾ തടയുകയും ഗോ ബാക്ക് വിളിച്ച് മുദ്രാവാക്യം ഉയർത്തി.മൽപ്പിടുത്തത്തിലൂടെയാണ് ടി.നസിറുദ്ദിനെ വേദിയിൽ എത്തിച്ചതു്.
നസിറുദ്ദീൻ സംസാരിക്കാൻമൈക്ക് ചോദിച്ചപ്പോൾ മൊത്തം തകർക്കപ്പെട്ട നിലയിലായിരുന്നു. മെമ്പർഷിപ്പ് ലിസ്റ്റിലെ അപാകതക്കെതിരെ കോടതിയിൽപ്പോയ ആസിഫ് ഇരട്ടത്താപ്പാണ് കാണിച്ചത്.മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ മെമ്പർഷിപ്പ് ലീസ്റ്റ് യൂണിറ്റിൽ നിന്നും മുഹമ്മദ് ആസിഫ് കൈപ്പറ്റിയതാണ്. ജില്ലാ ജനറൽ സെക്രട്ടറി മുമ്പാകെ പരാതിക്കാരനായ മുഹമ്മദ് ആസിഫിന് യൂണിറ്റ് ജനറൽ സെക്രട്ടറി പി.വി മഹേഷ് വിശദീകരിച്ച് കൊടുത്തതും ബോധ്യപ്പെട്ടതുമാണ്.
പ്രസ്തുത ലീസ്റ്റ് ജില്ല എക്സിക്യുട്ടീവ് കമ്മറ്റിഅംഗീകരിച്ച് നൽകുകയും ചെയ്യതു. അണികളിൽ ഭിന്നപ്പുണ്ടാക്കാനുള്ള ശ്രമമാണ് മെമ്പർഷിപ്പ് ലീസ്റ്റിലെ അപകത എന്ന തന്ത്രം.1030 അംഗങ്ങളുള്ള മർച്ചന്റ്സ് അസോസിയേഷനിൽ ഭിന്നിപ്പുണ്ടാക്കാൻ പുറത്ത് നിന്നും ആളുകളെ ഇറക്കിയാണ് അക്രമം കാണിച്ചതു്.സംഘടനാ അംഗങ്ങൾ ശാന്തമായി ഹാളിനുള്ളിൽ ഇരിക്കുമ്പോൾ 15 പേരടങ്ങുന്ന ക്രിമിനൽ സംഘത്തിന് നേതൃത്വം നൽകി യവർ യഥാർഥ അംഗങ്ങളെ അല്ല.മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡൻറിന്റെ വിശദീകരണം കേട്ട അംഗങ്ങൾ യാഥാർഥ്യം തിരിച്ചറിഞ്ഞതോടെ സമനില നഷ്ടപ്പെട്ടത് ആർക്കാണെന്ന് അംഗങ്ങൾക്ക് ബോധ്യപ്പെട്ടതാണ്.വിദ്യാർഥികൾക്ക് അവാർഡ് നൽകാൻ പോലും സമ്മതിക്കാതെ യോഗം താറുമാറാക്കിയ കെ.മുഹമ്മദ് ആസിഫിനും സംഘടനാ അംഗങ്ങൾക്കുമെതിരെ നടപടി എടുക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. കോടതി തെരഞ്ഞെടുപ്പ് സ്റ്റേ നൽകിയ പശ്ചാത്തലത്തിൽ ഈ കമ്മിറ്റിയെ നിലനിർത്തുകയും സംസ്ഥാന കമ്മിറ്റി നേരിട്ട് ഇടപെട്ട് കാര്യങ്ങൾ പഠിച്ചതിന് ശേഷം ഇലക്ഷൻ നടത്താമെന്നുമാണ് തീരുമാനം. അതു് വരെ സ്റ്റാറ്റസ് കൊ തുടരും.അന്നെ ദിവസം തെരഞ്ഞെടുപ്പിന് ശ്രമിച്ചുവെന്ന ആസിഫിന്റെ പ്രചരണം വസ്തുതാവിരുദ്ധമാണ്. നൂറു കണക്കിന് പോലീസുകാർ നോക്കി നിൽക്കെ അക്രമം കാണിച്ച ഏതാനും ചിലർക്കെതിരെ തക്ക സമയത്ത് നടപടി ഉണ്ടായിരുന്നുവെങ്കിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാമായിരുന്നു. യോഗം അവസാനിപ്പിച്ചതിന് ശേഷം ആസിഫ് ബോധപൂർവ്വം സ്റ്റേജിലെത്തി പ്രസിഡന്റിനെ അക്രമിച്ചത് നീതീകരിക്കാനാവില്ല.സംഘടനയെ കെട്ടുറപ്പോടെ മുന്നോട്ട് കൊണ്ടു് പോവും.പത്ര സമ്മേളനത്തിൽ പ്രസിഡന്റ് കെ.ഉസ്മാൻ.ജനറൽ സെക്രട്ടറി പി.വി മഹേഷ്. വൈസ് പ്രസിഡന്റ് എം വി സുരേന്ദ്രൻ.സെക്രട്ടറിമാരായ എൻ വി അനിൽകുമാർ.കെ ഷാനു. ഷിബി എന്നിവർ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: