പാലക്കാട്: എല്ലാവര്ക്കും വീടെന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി നഗരസഭയില്‍ പുരോഗമിക്കുകയാണെന്ന് ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്, വൈസ് ചെയര്മാന് സി.കൃഷ്ണകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഒന്നാംഘട്ട പട്ടികയില്‍ ഉള്‍പ്പെട്ട 625 പേരില്‍ 180 പേര്‍ക്ക് ആനൂകൂല്യം നല്കി. രണ്ടാംഘട്ടത്തില്‍ 343 പേരുടെ പട്ടിക സ്റ്റേറ്റ് മിഷന് സമര്‍പ്പിച്ചിട്ടുണ്ട്.ബെനിഫിഷറി ലെഡ് സ്കീം, ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം എന്നിവ വഴിയാണ് ആനുകൂല്യം നല്‍കുക. ബിഎല്‍സി പദ്ധതി വഴി 600 സ്ക്വയര്‍ഫീറ്റ് വീടുനിര്‍മ്മിക്കുന്നതിന് മൂന്നു ലക്ഷം രൂപയാണ് ധനസഹായമായി നല്‍കുക.ഇതില്‍ രണ്ടരലക്ഷം രൂപ കേന്ദ്ര,സംസ്ഥാന ,നഗരസഭാഗ്രാന്റും,അമ്പതിനായിരം രൂപ ഗുണഭോക്തൃ വിഹിതവുമാണ്.
സില്എസ്എസ് പദ്ധതി വഴി ആറു മുതല്‍ 12 ലക്ഷം വരെയാണ് ബാങ്ക് വായ്പ ലഭിക്കുക. വായ്പാ സംഖ്യയുടെ പലിശയില്‍ 2.30 ലക്ഷം മുതല്‍ 2.67 ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കും.60 സ്ക്വയര്‍മീറ്റര്‍ മുതല്‍ 110 സക്വയര്‍ മീറ്റര്വരെയുള്ളവര്ക്കാണ് വായ്പ. വീടുവാങ്ങുന്നതിനും വായ്പ ലഭിക്കും.സബ്സിഡി തുക ആദ്യം ബാങ്കില്‍ വരുമെന്നും ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി.വരുമാന പരിധി ബാധകമല്ല.
പിഎംഎവൈ പദ്ധതി പ്രകാരം നഗരസഭാ പരിധിയില്‍ വീടില്ലാത്ത എല്ലാവര്ക്കും വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ കഴിയും. എല്ലാവര്ക്കും വീടുള്ള സംസ്ഥാനത്തെ ആദ്യ നഗരസഭയെന്ന പ്രഖ്യാപനം സെപ്തംബറില്‍ നടക്കുമെന്ന് വൈസ് ചെയര്മാന് സി.കൃഷ്ണകുമാര്‍ പറഞ്ഞു.
ഭവന നിര്‍മ്മാണ സഹായത്തിനായി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് നാളെ 52 വാര്‍ഡുകളിലും രാവിലെ 10 മുതല്‍ ഒരു മണിവരെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്.
ഒരുസെന്റില്‍ കൂടുതല്‍ ഭൂമിയുള്ള എല്ലാവരും രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പത്രസമ്മേളനത്തില്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരായ എം.സുനില്‍,ടി.ബേബി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: