കൽപ്പറ്റ: സുപ്രീം കോടതി വിധിയുടേയും കേന്ദ്ര സർക്കാർ നിർദേശത്തിന്റെയും അടിസ്ഥാനത്തിൽ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ അടിസ്ഥാന ശമ്പള വർധന ഉടൻ നടപ്പിലാക്കണമെന്ന് യുവമോർച്ച ജില്ലാക്കമ്മിറ്റി. അടിസ്ഥാന ശമ്പളം ഇരുപതിനായിരം രൂപ നൽകണമെന്നിരിക്കെ പല സ്വകാര്യ ആശുപത്രികളും തുച്ഛമായ വേതനമാണ് നൽകുന്നത്. ഇത് നീതികേടാണ്. സർക്കാർ നൽകിയ വാക്ക് ലംഘിച്ചപ്പോഴാണ് നഴ്സുമാർക്ക് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങേണ്ടി വന്നത്. ആരോഗ്യ രംഗം പ്രതിസന്ധിയിൽ നിൽക്കുന്ന സാഹചര്യത്തിൽ എത്രയും പെട്ടന്ന് സമരം ഒത്തുതീർക്കാർ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരത്തിന് ജില്ലാക്കമ്മിറ്റി ഐക്യദാർഡ്യം പ്രഖ്യാപിച്ചു. ജില്ല പ്രസിഡണ്ട് അഖിൽ പ്രേം .സി അധ്യക്ഷത വഹിച്ചു. ജിതിൻ ഭാനു, പ്രശാന്ത് മലവയൽ, ധനിൽ കുമാർ, അരുൺ കെ.കെ, ഉദിഷ എ.പി, ടി.കെ ബിനീഷ്, സുനിത ടി.സി. , ധന്യ രാമൻ, വിപിൻദാസ് തുടങ്ങിയവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: