പുല്‍പ്പള്ളി : പുല്‍പ്പള്ളിയില്‍ എട്ട് വര്‍ഷക്കാലമായി പ്രഗത്ഭരായ അദ്ധ്യാപകരുടെ മേല്‍നോട്ടത്തില്‍ ഉയര്‍ന്നനിലയില്‍ പ്രവര്ത്തിച്ചകൊണ്ടിരിക്കുന്ന എം.കെ.രാഘവന് മെമ്മോറിയല്‍ എസ്എന്‍ഡിപി യോഗം ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിന്റെ യശസ്സിന് കോട്ടംതട്ടുന്ന രീതിയിലുള്ള ആരോപണങ്ങള്‍ വസ്തുതക്ക് നിരക്കാത്തതും അടിസ്ഥാന രഹിത മാണെന്ന് എസ്എന്‍ഡി പി യോഗം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അദ്ധ്യാപകരെ മാനേജ്മെന്റ് പിരിച്ചുവിട്ടതായുള്ള ആരോപണങ്ങള്‍ വസ്തുതക്ക് നിരക്കാത്തതുമാണ്. ഒരു അദ്ധ്യാപകനേയും മാനേജ്്ന്റ്പിരിച്ചുവിട്ടിട്ടില്ല.സ്വയം കോളേജില്‍ നിന്ന് പിരിഞ്ഞ്പോവുകയും മറ്റ് കോളേജുകളില്‍ ചേരുകയും ചെയ്ത ഇവര്‍ പരപ്രേരണയോടുകൂടി കോളേജിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നതായും യോഗം ഭാരവാഹികള്‍ കുറ്റപ്പെടുത്തി. സംഭവത്തില്‍ മാനേജ്മെന്റ് ശക്തമായി പ്രതിക്ഷേധിച്ചു. ഉയര്‍ന്ന വിജയ ശതമാനത്തോടുകൂടി പ്രവര്‍ത്തിക്കുന്ന ഈ കോളേജില്‍ അഡ്മിഷന് വേളയില്‍ ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ആളുകള്‍ക്കെതിരെ മാനേജ്മെന്റ് ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകും.
വാര്‍ത്താസമ്മേളനത്തില്‍ എസ്എന്‍ഡിപി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അയരക്കണ്ടി, ബോര്‍ഡ് മെമ്പര്‍ ജൈജുലാല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: