കല്‍പ്പറ്റ : ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാരെ മുഴുവന്‍ പീഡിപ്പിക്കുന്ന നയം അവസാനിപ്പിക്കണമെന്ന് കേരളാ എന്‍ജിഒ സംഘ് ജില്ലാ സമിതി ആവശ്യപ്പെട്ടു.
ജീവനക്കാര്‍ നയംനടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നത്. അതിന്റെ പേരിലുള്ള പീഡനം അംഗീകരിക്കാനാവില്ല. സംസ്ഥാനത്ത് വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ആദ്യം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ് വേണ്ടത്. മതിയായ ജീവനക്കാരും ഭൗതീക സാഹചര്യങ്ങളുമില്ലാതെയാണ് പല വില്ലേജ് ഓഫീസുകളും പ്രവര്‍ത്തിക്കുന്നത്. റീസര്‍വ്വെ പ്രവര്‍ത്തനം ശരിയായരീതിയില്‍ നടപ്പിലാക്കുന്നതില്‍ കാലാകാലം കേരളം ഭരിച്ച ഇരുമുന്നണികളും വീഴ്ച്ചവരുത്തിയിരിക്കുകയാണ്. ഇതിന്റെ ഫലമാണ് സ്ഥലത്തിന്റെ നികുതികള്‍ സ്വീകരിക്കുന്നതിന് വില്ലേജ് ഓഫീസുകള്‍ നേരിടുന്ന തടസ്സങ്ങളുടെ അടിസ്ഥാന കാരണം. നിജസ്ഥിതി ഇതായിരിക്കെ ജീവനക്കാരെ അഴിമതിക്കാരായും കൈക്കൂലിക്കാരായും ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് അപലപനീയമാണ്.
കെ.ഗോപാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. കെ.ടി.സുകുമാരന്‍, കെ.മോഹനന്, പി.എം.മുരളീധരന്, കെ.ഭാസ്ക്കരന്‍, എം.പി.സുരേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: