കല്‍പ്പറ്റ : വയനാട് ജില്ലയിലെ ചില ദേശസാല്‍കൃത ബാങ്കുകള്‍ തൊഴിലുറപ്പ് കൂലി പിന്‍വാതില്‍ വഴി പിടിച്ചുപറിക്കുന്നതായി പരാതി. അ ക്കൗണ്ടില് കുറഞ്ഞ നീക്കിയിരിപ്പ് രണ്ടായിരം രൂപ വേണമെന്ന നിബന്ധന പറഞ്ഞാണ് ബാങ്കുകളുടെ തട്ടിപ്പ്. കൂലി എടുക്കാനായി തൊഴിലാളികള്‍ ബാങ്കുകളെ സമീപിച്ചപ്പോഴാണ് പലര്‍ക്കും അബ ദ്ധം മനസിലായത്. പലയിടത്തും ഇത് കയ്യാങ്കളിയുടെ വക്കിലെത്തി.
ഇത്തരം നിയമമുണ്ടെങ്കിലും ചില ദേശസാല്‍കൃത ബാങ്കുകള്‍ ഇത് നടപ്പാക്കിയിട്ടില്ല. ജന്‍ധന്‍ അക്കൗണ്ടുപോലെയുള്ള ധാരാളം അക്കൗണ്ടുകള്‍ ഉള്ള ബാങ്കുകളില്‍ കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും ബാങ്കില്‍ നിന്നും അകറ്റാന്‍ മാത്രമേ ഇത്തരം സമീപനങ്ങള്‍ സഹായിക്കുകയുള്ളൂ. പ്രശ്ന പരിഹാരത്തിന് ലീഡ് ബാങ്ക് ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പല ദേശസാല്‍കൃത ബാങ്കുകളും കുറഞ്ഞ നീക്കിയിരിപ്പ് തുക രണ്ടായിരം രൂപ വേണമെന്ന് ആവശ്യപ്പെട്ട് നോട്ടീസുകളും അയക്കുന്നുണ്ട്. വിദ്യാലയങ്ങള്‍ തുറന്നതും കാലവര്‍ഷവും തൊഴിലാളികളെ കൂടുതല്‍ പണം പിന്‍വലിക്കുന്നതിന് നിര്‍ബന്ധിക്കുന്നുണ്ട്.
എന്നാല്‍ ബാങ്കുകളുടെ മര്‍ക്കടമുഷ്ടി കര്‍ഷകരെ സങ്കടത്തിലാക്കിയിരിക്കുകയാണ്. ബാങ്കുകള്‍ക്കെതിരെ സമരം ചെയ്യുമെന്ന് ചില സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. പ്രധാനമന്ത്രി ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുമായി മുന്നോട്ടുപോകുമ്പോള്‍ അതിനെ തുരങ്കം വെക്കുന്ന പ്രവര്‍ത്തനമാണ് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രിക്കുന്ന ദേശസാല്‍കൃത ബാങ്കുകള്‍ ചെയ്യുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: