കൂറ്റനാട്: ആനക്കര അങ്ങാടിയും വഴിയോരങ്ങളും കൊതുക് വളര്ത്തുകേന്ദ്രങ്ങളാകുന്നു.പാടശേഖരങ്ങള്‍ സിറിഞ്ചുകളും പ്ലാസ്റ്റ്കവറുകളുംകൊണ്ട് നിറയുകയാണ്. എല്ലായിടത്തും പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് അധികമായുള്ളത്.
സംസ്ഥാന സര്‍ക്കാര്‍ മൂന്ന് ദിവസത്തെ ശുചീകരണ യജ്ഞം ആരംഭിച്ച് ആദ്യദിനം കഴിഞ്ഞെങ്കിലും അങ്ങാടിക്ക് പ്രത്യേകിച്ച് മാറ്റമൊന്നും സംഭവിച്ചിട്ടില്ല.അങ്ങാടിയിലെ ചില കച്ചവടക്കാര്‍ മാലിന്യം തളളുന്നത് മരങ്ങള്‍ക്ക് ചുവട്ടിലും പൊതു ടാപ്പുകള്‍ക്ക് സമീപവുമാണ്.ഇവിടുത്തെ മുഴുവന്‍ മാലിന്യങ്ങളും നശിപ്പിക്കപ്പെടുകയോ നീക്കം ചെയ്യുകയോ ചെയ്യുന്നില്ല.
അങ്ങാടിയിലെ യൂണിയന് തൊഴിലാളികളും പൊതുപ്രവര്‍ത്തകരും ചില ടാക്സിഡ്രൈവര്മാരുമാണ് ശുചീകരണം പ്രവര്‍ത്തനം നടത്താറുളളത്.പഞ്ചായത്ത് ഈ അടുത്ത കാലത്തൊന്നും അങ്ങാടിയില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തിയിട്ടില്ല.
റോഡും അങ്ങാടിയും മാത്രമല്ല മേപ്പാടത്ത് ആരംഭിച്ച് ആനക്കര സെന്ററിലെ നീലിയാട് റോഡരികിലെ പാടശേഖരത്ത് ചെന്ന് ചേരുന്ന തോടിലൂടെ ഒഴുകിയെത്തുന്നത് പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍,വിവിധ തരത്തിലുള്ള ഉപയോഗിച്ച സിറിഞ്ചുകളുടെ പാക്കറ്റുകള്‍,മദ്യകുപ്പികള്‍ അടക്കമുളള മാലിന്യങ്ങളാണ്.അധികതര്‍ ഇതിനെതിരെ കണ്ണടച്ച മട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: