കാട്ടിക്കുളം : തിരുനെല്ലി പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ അമ്മാനി കൂവാട് മൂലക്കാര്‍ക്ക് ഗതാഗതസൗകര്യമില്ലാത്തതിനാല്‍ ഇത് ദുരിതങ്ങളുടെ മഴക്കാലം. വന്യമൃഗശല്യം കൂടി ആയപ്പോള്‍ എങ്ങനെയെങ്കിലും ഇവിടംവിട്ട് പോകണമെന്ന ആഗ്രഹത്തിലാണ് നാട്ടുകാര്‍. വാഹന സൗകര്യമില്ലാത്തതുകൊണ്ടാണ് കഴിഞ്ഞദിവസം കോളനിയിലെ ബാലന്(70) മരിക്കാനിടയായത്. 25ന് രാത്രിയിലുണ്ടായ ശക്തമായ നെഞ്ച് വേദനയെതുടര്‍ന്ന് ബാലനെ മകനും അയല്‍ക്കാരും ചേര്‍ന്ന് കസേരയിലിരുത്തി ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. റോഡിന്റെ അഭാവവും മഴയും കാരണം നടക്കാന്‍ ബുദ്ധിമുട്ടായിരുന്നു. പട്ടാപ്പകല്കൂടി കാട്ടാന ശല്യമുള്ള നാട്ടില്‍ രോഗികളെ ആശുപത്രിയിലെത്തിക്കുക ദുഷ്ക്കരമാണ്. മുന്‍പ് മഞ്ചലുണ്ടാക്കിയാണ് രോഗികളെ കൊണ്ടുപോകാറ്. ഇവിടെനിന്ന് രണ്ട് കിലോമീറ്റര്‍ ദൂരം മാത്രമാണ് കാട്ടിക്കുളം ടൗണിലേക്ക്. ഇതില്‍ കാട് വഴി 900 മീറ്ററും അമ്മാനി വഴി 200 മീറ്ററും എത്തിയാല്‍ ഗതാഗതം സാധ്യമാണ്. റോഡിന് പത്ത് വര്‍ഷത്തിന് മുമ്പ് സ്വകാര്യവ്യക്തി സ്ഥലം നല് കിയിരുന്നു. റോഡ് ഉണ്ടാക്കുമെന്ന് എംഎല്‍എ ഒ.ആര്.കേളു ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ നടന്നില്ല.
തിരുനെല്ലി ഗ്രാമപഞ്ചായത്ത് രൂപീകരിച്ച അന്നുമുതല്‍ ഇടതുപക്ഷ പാര്‍ട്ടികളാണ് ഭരിക്കുന്നത്. സിപിഎമ്മിന്റെ കുത്തകയായ തിരുനെല്ലിയില്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെ വെല്ലുന്ന മനുഷ്യാവകാശ ധ്വംസനമാണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: