ഒറ്റപ്പാലം : നഗരസഭ മലിനജലം വീട്ടിലേക്കൊഴുക്കി വിടുന്നതായി പരാതി. ഒറ്റപ്പാലം തോട്ടക്കര കളരിത്തൊടി പ്രദേശത്തെ പ്രിയയുടെ വീട്ടിലേക്കാണ് ഒറ്റപ്പാലം നഗരസഭ മലിനജലമൊഴുക്കിയത്.
റോഡു നിര്‍മാണത്തിലെ അപാകതകാരണം മഴവെള്ളം ഒഴുകാന്‍ സൗകര്യമില്ലാത്തതിനാല്‍ റോഡ് പൊളിച്ചു മലിനജലം പ്രിയയുടെ വീട്ടിലേക്ക് ഒഴുക്കി വിട്ടിരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. റോഡ് നിര്‍മാണത്തിലെ അപാകത പരിഹരിക്കുന്നതിനും ഓട നിര്‍മ്മിക്കുന്നതിനുള്ള പരാതി നിലനില്‍ക്കെയാണ് മുന്നറിയിപ്പില്ലാതെ ഇന്നലെ റോഡ് വെട്ടിപ്പൊളിച്ച് മലിനജലം വീട്ടിലേക്ക് ഒഴുക്കിവിട്ടിരിക്കുന്നത്.
വീട്ടിനുള്ളിലും മുറ്റത്തും മലിനജലം നിറഞ്ഞ് നില്‍ക്കുകയാണ്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന അവസരത്തിലാണ് നഗരസഭ ഇത്തരത്തില്‍ മനുഷ്യാവകാശ ലംഘനം നടത്തുന്നതെന്ന് കുടുംബം ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: