കോഴഞ്ചേരി: വല്ലന സാമൂഹ്യ ആരോഗ്യകേന്ദ്രത്തെ ആരോഗ്യ വകുപ്പ് അവഗണിക്കുന്നു. സ്റ്റാഫ് നേഴ്സിന്റെ തസ്തിക ഇല്ലാത്ത ഒരേയൊരു സ്ഥാപനം വല്ലനയാണെന്നും ഇത്രയും നാളായിട്ടും സ്റ്റാഫ് നേഴ്സിന്റെ തസ്തിക സൃഷ്ടിക്കാന്‍ അധികാരികള്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
ഇതിന്റെ പകുതിപോലും ഒ.പി. ഇല്ലാത്ത പ്രാഥമിക കേന്ദ്രങ്ങളിലും ജീവനക്കാരുടെ തസ്തിക സൃഷ്ടിച്ചപ്പോഴും വല്ലനയെ അവഗണിക്കുകയായിരുന്നു. ജനശാക്തീകരണ കേന്ദ്രം മനുഷ്യാവകാശ കമ്മീഷന് നല്കിയ പരാതിയില്‍ അടിയന്തിരമായി സ്റ്റാഫ് നേഴ്സിന്റെ തസ്തിക സൃഷ്ടിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് രണ്ട് വര്‍ഷമായിട്ടും പാലിക്കപ്പെട്ടിട്ടില്ല.
രണ്ട് ഡോക്ടര്‍മാരുടെ തസ്തികയാണിവിടെയുള്ളത്. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പട്ടികജാതി കോളനിയായ എഴിക്കാടിന്റെ പ്രാധാന്യം പോലും ഈസ്ഥാപനത്തിന് ആരോഗ്യ വകുപ്പ് നല്‍കുന്നില്ല. നിലവിലുണ്ടായിരുന്ന പോളീ ക്ലീനിക്കു പോലും നിര്‍ത്തലാക്കിയിരിക്കുന്നു. അടിസ്ഥാന സൗകര്യവികസന കാര്യത്തില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ വലിയ പുരോഗതി ഈ സ്ഥാപനത്തിനുണ്ടായിട്ടുണ്ട്.
എന്നാല്‍ ഇതിന്റെയടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളൊന്നും അവിടെ നടക്കുന്നില്ല. ഈ ആരോഗ്യ കേന്ദ്രത്തോടുള്ള അധികാരികളുടെ അവഗണന അവസാനിപ്പിച്ചില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുവാനുള്ള തയ്യാറെടുപ്പിലാണ് വിവിധ രാഷ്ട്രീയ കക്ഷികളും നാട്ടുകാരും.
കഴിഞ്ഞ ദിവസം വല്ലന സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ജോലിക്ക് ഹാജരാകാതിരുന്ന മെഡിക്കല്‍ ആഫീസര്‍ ഡോ. മിഥുനെ അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിരുന്നു കുളനട പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും അസി. സര്‍ജ്ജനെ താത്ക്കാലികമായി പകരം നിയമിച്ചിട്ടുണ്ട്.
വല്ലന സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ ഒ. പി. പ്രവര്‍ത്തനങ്ങളില്‍ വീഴ്ചവരുത്തുന്നതായി കാട്ടി നിരവധി തവണ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: