പത്തനംതിട്ട: മഴക്കാലമായതോടെ ജില്ലയിലെ കെഎസ്ആര്‍ടിസി സ്റ്റാന്റുകളില്‍ ചെളിക്കുഴികളും വെള്ളക്കെട്ടും. ഇതെല്ലാം താണ്ടി ബസുകളില്‍ കയറിപ്പറ്റാന്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ പെടാപ്പാടുപെടുന്നു.
ജില്ലാ ആസ്ഥാനത്ത് താല്‍ക്കാലികമായി കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്ന നഗരസഭാ ബസ്റ്റാന്റിലെ സ്ഥിതി ഇതിലും ദയനീയമാണ്. യാഡ് ചെളിക്കുളമായതിനു പുറമെ മേല്‍ക്കൂര തകര്‍ന്ന് ചോര്ന്നാലിക്കുന്നതിനാല് യാത്രക്കാര്‍ മഴയില്‍ കുതിരുന്നു.
പന്തളം ബസ്റ്റാന്റ് കുണ്ടും കുഴിയുമായിട്ട് നാളുകള്‍ ഏറെ ആയി. മഴ ശക്തമായതോടെ ഇവിടേക്ക് കാലുകുത്താനാകാത്ത നിലയിലാണ്. ആധുനീക സംവിധാനത്തോടെ അടുത്തകാലത്ത് നിര്‍മ്മിച്ച തിരുവല്ലാ ബസ്റ്റാന്റിലടക്കം കുഴികള്‍ ഇല്ലെങ്കിലും വെള്ളക്കെട്ടാണ് വില്ലനാകുന്നത്. യാഡിന്റെ അശാസ്ത്രീയമായ നിര്‍മ്മാണമാണ് ദുരിതത്തിന് കാരണം.
ഏറെ തിരക്കേറിയ ഇവിടെ വെള്ളക്കെട്ട് യാത്രക്കാര്‍ക്ക് ദുരിതമായി തുടരുന്നു. അടൂര്‍, റാന്നി എന്നിവിടങ്ങളിലും മഴവെള്ളം കെട്ടിനില്‍ക്കുന്നത് ജനങ്ങളെ വലയ്ക്കുന്നു.
അടൂര്‍ ബസ്സ്റ്റാന്റില് കുഴികള്‍ അടച്ചെങ്കിലും വെള്ളം ഒഴുകിപ്പോകാന്‍ സംവിധാനമില്ല. കനത്ത മഴകാരണം രണ്ടു ദിവസമായി റാന്നി ഡിപ്പോയിലേക്ക് ബസുകള്‍ കയറുന്നില്ല. ഡിപ്പോയ്ക്ക് പുറത്താണ് യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. പാര്‍ക്കിങ് സ്ഥലം വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്നത് ബസ്സുകളുടെ അറ്റകുറ്റപ്പണികളെ ബാധിക്കുന്നു. മഴ തുടര്‍ന്നാല്‍ ഗാരേജിലേക്കും വെള്ളം കയറുന്ന സ്ഥിതി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: