കൊല്ലങ്കോട് : അടിസ്ഥാന വര്‍ഗത്തിന്റെ ഉന്നമനത്തിനു വേണ്ടിയാവണം രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് സുരേഷ്ഗോപി എംപി പറഞ്ഞു.
നെന്മാറ മണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസമ്പര്‍ക്കപരിപാടിയിലൂടെ ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടെത്തണം ഇതിനായി ബൂത്ത് തലംമുതല്‍ പ്രവര്‍ത്തിക്കണം.
നോട്ടു നിരോധനത്തിന്റെ പേരില്‍ രാഷ്ട്രീയ കോലാഹലം നടത്തിയെങ്കിലും എങ്ങുമെത്തിയില്ല.
യൂപിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നേടിയ കനത്ത ഭൂരിപക്ഷം രാഷ്ട്രത്തിന്റെ പുരോഗതിക്കായുള്ള പ്രവര്‍ത്തനത്തിന് ശക്തി പകരും.
2019 നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുന്നതിന് പ്രവര്‍ത്തനം ശക്തിപ്പെടുത്തണം.
ബിജെപി സംസ്ഥാന നേതാക്കളായ ശോഭാസുരേന്ദ്രന്,സി, കൃഷ്ണകുമാര്‍, ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ്, കെ.ജി.പ്രദീപ്കുമാര്‍, കെ.വേണു, കെ.ജി.പ്രമോദ് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: