ഇരിങ്ങാലക്കുട: വീട്ടുകാരുടെ ശ്രദ്ധ തിരിച്ചു അകത്തുകയറി മോക്ഷണം നടത്തുന്ന നാടോടി സ്ത്രീകളുടെ സംഘത്തെ പോലീസ് പിടികൂടി. ചൊവ്വാഴ്ച കൊരുമ്പിശ്ശേരി മാരിയമ്മന്‍ കോവിലിനടുത്ത് ഒരു വീട്ടില്‍ കയറി മുറ്റത്തിരുന്ന സൈക്കിള്‍ മോഷ്ടിക്കുകയും, വീട്ടുകാര്‍ അതിനുപുറകേ പോയപ്പോള്‍ സംഘത്തിലെ മറ്റുള്ളവര്‍ വീടിനുള്ളില്‍ കയറാന്‍ ശ്രമിക്കുന്നത് നാട്ടുകാര്‍ കാണുകയും, ഇവര്‍ ഓടി രക്ഷപെടുകയുമായിരുന്നു.
പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സമീപത്തെ പാടത്തിനടുത്ത് നിന്നും സംഘത്തിലെ നാല് നാടോടി സ്ത്രികളെ ഇരിങ്ങലക്കുട എസ്.ഐ കെ.എസ് സുശാന്തും സംഘവും പിടികൂടി. ചെന്നൈ കുപ്പ സ്വദേശിനികളായ മുത്തുമാരി (25), മരിയ(31), അഞ്ജലി (24), കാവ്യ (28) എന്നിവരാണ് അറസ്റ്റിലായത്. സമാന മോഷണശ്രമങ്ങള്‍ ചാലക്കുടിയിലും നടന്നതായി പരാതി പോലീസിന് ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: