ചാലക്കുടി: ദേശീയപാതയോട് ചേര്‍ന്നുള്ള സര്‍വ്വീസ് റോഡില്‍ വെള്ളക്കെട്ട് രൂക്ഷം. വാഹന യാത്രക്കാര്‍ക്കും മറ്റും ഇത് വലിയ ബുദ്ധിമുട്ടാണ് സൃ,ഷ്ടിക്കുന്നത്. സൗത്ത് ജംഗ്ഷനിലെ മേല്‍പ്പാലത്തിനോട് ചേര്‍ന്ന് കൊരട്ടി ഭാഗത്തേക്ക് പോകുന്ന ഭാഗത്തുള്ള സര്‍വ്വീസ് റോഡിലാണ് വെള്ളക്കെട്ട.് കനത്ത മഴയെ തുടര്‍ന്ന് വെള്ളം ഒലിച്ച് പോകുവാന്‍ സാധിക്കാതിരിക്കുന്നതാണ് വെള്ളക്കെട്ടിന് കാരണം.
ദിനംപ്രതി നൂറു കണക്കിന് വാഹനങ്ങളാണ് ഇതിലൂടെ കടന്നു പോകുന്നത്. സര്‍ക്കാര്‍ ആശുപത്രി സ്റ്റോപ്പിനോട് ചേര്‍ന്നുള്ള വെള്ളക്കെട്ട് കാല് നടയാത്രക്കാര്‍ക്ക് തടസം സൃഷ്ടിക്കുന്നു.
വെള്ളക്കെട്ടിന് അടിയന്തിരമായി പരിഹാരം കാണുവാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാക്കണമെന്നാണ് നാട്ടുകാരുടേയും വ്യാപാരികളുടേയും ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: