തിരുവല്ല: ശക്തമായി തുടരുന്ന മഴയിലും വീശിയടിച്ച കാറ്റിലും ജില്ലയില്‍ 19 വീടുകള്‍ക്ക് നാശമുണ്ടായി .കുറ്റൂര്‍ വില്ലേജിലെ തുരുത്തേല്‍ ടി.ഐ ഫിലിപ്പിന്റെ പുരയിടത്തിലെ തെങ്ങ് കടപുഴകി വീണു വീടിനു മുകളില്‍ ഉയര്‍ന്നുനിന്നു. ഇന്നലെ പുലര്‍ച്ചെ രണ്ടിനാണ് സംഭവം. വീട്ടില്‍ കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ ഉണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപെട്ടു.
നിരണം വില്ലേജില്‍ കൊച്ചുതുണ്ടിയില്‍ ഓമനക്കുട്ടന്റെ വീടിന് മരം വീണു ഭാഗീക നാശനഷ്ടം ഉണ്ടായി. കുറ്റൂര്‍ പത്താം വാര്‍ഡില്‍ തോമ്പിത്തറ കെ.പി ഗീതയുടെ വീടിന്റെ മുകളില്‍ മരം കടപുഴകി വീണു മേല്‍ക്കൂരയിലെ ആസ്ബറ്റോസ് ഷീറ്റുകള്‍ തകര്‍ന്നു.
കടപ്ര വില്ലേജിലെ തോക്കിനടിയില് അമ്മിണി, മുതിരപറമ്പില്‍ സാബു വര്‍ഗീസ്, പെരിങ്ങര പഞ്ചായത്ത് 11)വാര്‍ഡില്‍ പുല്ലുപറമ്പില്‍ ലീലാമ്മ വര്‍ഗീസിന്റെ വീടിനു മുകളിലേക്ക് കമുക് കടപുഴകി വീണു ഭാഗീക നാശമുണ്ടായി. പെരിങ്ങാടത്ത് തങ്കമ്മയുടെ വീടിനു മുകളില്‍ പ്ലാവ് മറിഞ്ഞു വീണു. 12)വാര്‍ഡില്‍ മാധവില്‍ ചിറയില്‍ വര്‍ഗീസ് മാത്യുവിന്റെ വീടിനു മുകളില്‍ കുടമ്പുളി മരം ഒടിഞ്ഞുവീണ് മേല്‍ക്കൂര തകര്‍ന്നു.
കാവുംഭാഗത്ത് മണിപ്പുഴ പാലത്തിനു സമീപം നെടുങ്കണ്ടത്തില്‍ ചാക്കോയുടെ വീടിന്റെ ഭിത്തിക്ക് പൊട്ടലുണ്ടായി. നെടുമ്പ്രം വില്ലേജിലും രണ്ടു വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടായിട്ടുണ്ട്. റവന്യു അധികൃതരുടെ നേതൃത്വത്തില്‍ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. രണ്ടടിയിലേറെ വെള്ളം പ്രദേശത്ത് ഉയര്‍ന്നു. പെരിങ്ങര പെരിങ്ങാടത്ത് തങ്കമ്മയുടെ പുരയിടത്തിലെ പ്ലാവ് വീടിന് മുകളിലേക്ക് വീണ് മുന്‍ഭാഗം തകര്‍ന്നു.ഇന്നലെ രാവിലെ 8മണിയോടെയായിരുന്നു സംഭവം.ഈ സമയത്ത് വീട്ടില്‍ വൃദ്ധയായ വീട്ടമ്മയും വിദ്യാര്‍ത്ഥികളായ 2 കോച്ചുമക്കളുമുണ്ടായിരുന്നു.
വില്ലജ് ഓഫീസര്‍ സ്ഥലത്തെംി വിവരങ്ങള്‍ ശേഖരിച്ചു.മേഖലയില്‍ വൈകീട്ട് ആറുമണിയോടെ വൈദ്യുതിവിതരണം നിലച്ചു. വൈകീട്ടും പൂര്‍ണമായി പുനഃസ്ഥാപിച്ചിട്ടില്ല. മണിപ്പുഴ സെക്ഷന്‍ പരിധിയിലുള്ള 11 കെ.വി. പോസ്റ്റുകള്‍ ഒടിഞ്ഞു. പെരിങ്ങര, ചാത്തങ്കരി, വെണ്‍പാല, കല്ലുങ്കല്‍ ഭാഗത്താണ് പോസ്റ്റുകള്‍ക്ക് നാശം ഉണ്ടായത്.
പെരുന്തുരുത്തി പന്നിക്കുഴി പുത്തന്‍തറ പുതുവലില്‍ സാജന്, നെടുമ്പ്രം പടിഞ്ഞാറെ തെക്കുംമുറി പാര്‍വതീ മന്ദിരത്തില്‍ കെ.ഹരിദാസ് എന്നിവരുടെ വീടുകള്‍ മരം വീണ് തകര്‍ന്നു. സാജന്റെ വീടിനുമുകളില്‍ തെങ്ങാണ് വീണത്. രാത്രി 10 മണിക്കായിരുന്നു സംഭവം. അടുക്കളഭാഗത്ത് മരം വീണതിനാല്‍ വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പെരിങ്ങര നെടുമ്പ്രം മേഖലയില്‍ വന്‍തോതില്‍ വാഴകൃഷി നശിച്ചു. വരുന്ന ഓണത്തിന് വിളവെടുക്കേണ്ട ഏത്തവാഴകൃഷിക്കാണ് വ്യാപകനാശം നേരിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: