മാനന്തവാടി: കണ്ണൂര്‍ സര്‍വകലാശാല ബിരുദ പരീക്ഷയില്‍ മാനന്തവാടി ഗവ. കോളേജിനു മികച്ച വിജയം. ബി. കോം, ബി.എ (ഡെവലപ്മെന്റ് ഇക്കണോമിക്സ്, ഇംഗഌഷ്), ബി.എസ്.സി (ഇലക്ട്രോണിക്സ്) തുടങ്ങി എല്ലാ കോഴ്സുകളിലും സര്‍വകലാ ശരാശരിക്കും മുകളില്‍ വിജയം ലഭിച്ചു. കൊമേഴ്സ് വിഭാഗം 85.11 ശതമാനം മാര്‍ക്കോടെ സര്‍വകലാശാലാതലത്തില്‍ ഒന്നാമതെത്തി. ബി.എ. ഡെവലപ്മെന്റ് ഇക്കണോമിക്സില്‍ സര്‍വകലാശാലാതലത്തില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളും മാനന്തവാടി ഗവ. കോളേജിനു ലഭിച്ചു. വിദ്യാര്‍ഥികളായ അഖില ബാലഗോപാലന്, എ.എന്‍. ജുനൈദ്, അഞ്ജന സുദര്ശനന് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: