കല്‍പ്പറ്റ:സംസ്ഥാനതലത്തില്‍ ജൂണ്‍ 27 മുതല്‍ 29 വരെ നടക്കുന്ന പകര്‍ച്ചവ്യാധികള്‍ക്കെതിരായ സംഘടിത ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ജില്ലയുടെ ചുമലയുള്ള കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. മുണ്ടേരി പൊയില്‍ കോളനിയില്‍ ചൊവ്വാഴ്ച രാവിലെ 10 ന് നടക്കുന്ന ചടങ്ങില്‍ സി.കെ.ശശീന്ദ്രന് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ജനപ്രതിനിധികള്‍ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.ഒരേ സമയം ജില്ലയിലെ എല്ലാ ഭാഗങ്ങളിലും നാട്ടുകാരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും പങ്കാളിത്തത്തോടെ മൂന്ന് ദിവസങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. ഡെങ്കിപ്പനി പടര്‍ത്തുന്ന കൊതുകുകളുടെ ഉറവിട നശീകരണത്തിന് മുന്‍ഗണന നല്‍കും. പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാന്‍ ആരോഗ്യവകുപ്പിലെ പ്രവര്‍ത്തകര്‍ക്കൊപ്പം ജനപ്രതിനിധികളും ചേര്‍ന്നുള്ള വിപുലമായ ബോധവത്കരണ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: