മാനന്തവാടി: ജലനിധി ശുചിത്വ കുടിവെള്ള പദ്ധതിയുടെ ശുചിത്വ കാമ്പയിൻ 27 മുതൽ 29 വരെ വയനാട് ജില്ലയിൽ നടക്കും.പതിനൊന്ന് പഞ്ചായത്തുകളിലെ 22000 കുടുംബങ്ങൾ ഗുണഭോക്താക്കളായ ജലനിധി പദ്ധതി ജില്ലയിലെ ഏറ്റവും വലിയ ശുചിത്വ കുടിവെള്ള പദ്ധതിയാണ്. മഴക്കാല രോഗങ്ങൾ വ്യാപകമായതോടെയാണ് ജനപങ്കാളിത്തത്തോടെ വൻ തോതിലുള്ള ശുചിത്വ യജ്ഞം നടത്തുന്നത്.പൊതു സ്ഥലങ്ങളിലെ ശുചീകരണം, കൊതുക് നശീകരണം, പ്ലാസ്റ്റിക് നിർമ്മാർജ്ജനം, കിണർ ക്ലോറിനേഷൻ, ബഹുജന ബോധവൽക്കരണ പരിപാടികൾ, ഗുണഭോക്തൃസമിതികൾ കേന്ദ്രീകരിച്ച് ഫിലിം ഷോ, സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കുള്ള മത്സരങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി നടക്കും. ഗ്രാമപഞ്ചായത്തുകൾ, സഹായ സംഘടനകൾ, സന്നദ്ധ സംഘടനകൾ, പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെയായിരിക്കും പരിപാടികൾ. എടവക ഗ്രാമ പഞ്ചായത്തിൽ സഹായ സംഘടനയായ വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ശുചിത്വ കാമ്പയിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഡയറക്ടർ ഫാ: ബിജോ കറുകപള്ളിൽ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: