മാനന്തവാടി: ജില്ലാ ഭരണകൂടം ഡി.റ്റി.പി.സി, വയനാട് ടൂറിസം ഓർഗനൈസേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മഴ മഹോത്സവം സ്പ്ലാഷ് 2017 ന്റെ ഭാഗമായി വള്ളിയൂർക്കാവ് കന്നിവയൽ പരിസരത്ത് മഡ് ഫുട്ബോൾ മത്സരം ആരംഭിച്ചു. ജില്ലയിൽ നാലു സെന്ററുകളിലാണ് മത്സരം നടക്കുന്നത് .പന്ത്രണ്ട് ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. മത്സരം മാനന്തവാടി നഗരസഭ ചെയർമാൻ വി.ആർ പ്രവീജ് ഉദ്ഘാടനം ചെയ്തു. സ്പ്ലാഷ് കൺവീനർ ജോസ് കൈനടി അധ്യക്ഷത വഹിച്ചു. പ്രതീപ് മൂർത്തി പ്രോഗ്രാം വിശദീ കരണം നടത്തി.സംസ്ഥാന മഡ് ബോൾ അസോസിയേഷൻ പ്രസിഡണ്ട് രവീന്ദ്രൻ പ്രണവം, വൈസ് പ്രസിഡണ്ട് സി.പി ഷൈലേഷ്, സോക്കർ സ്റ്റാർ സെക്രട്ടറി കെ.സുനിൽകുമാർ, ഡിറ്റി പി സി പ്രവീൺ , ടോണി ഫിലിപ്പ്ഡബ്ല്യു റ്റി ഒ പ്രസിഡന്റ് വാഞ്ചീശ്വരൻ എന്നിവർ സംസാരിച്ചു.സോക്കർ സ്റ്റാർ വള്ളിയൂർക്കാവുംറെവല്യൂഷൻ ചെറ്റപ്പാലവും തമ്മിലുള്ള മത്സരത്തിൽ സോക്കർ സ്റ്റാർ വള്ളിയൂർക്കാവ് റെവല്യൂഷൻ ചെറ്റപ്പാലത്തെ ഒരു ഗോളിന് പരാജയപ്പെടുത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: