മലപ്പുറം: ജില്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളേജിലും ആരംഭിച്ച പനി ക്ലിനിക്കുകള്‍ നിറഞ്ഞുകവിഞ്ഞു. ഈ സാഹചര്യം കണക്കിലെടുത്ത് എല്ലാ പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലും പ്രത്യേക പനി ക്ലിനിക്കുകള്‍ തുടങ്ങിയതായി ഡിഎംഒ ഡോ.കെ.സക്കീന അറിയിച്ചു.
പനി നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. പനി നിയന്ത്രണ പ്രവര്‍ത്തനത്തില്‍ ഐഎംഎ പോലുള്ള സംഘടനകുളുടെ സഹകരണം ലഭിക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശത്തിന്റെ ഭാഗമായി പ്രത്യേക കണ്ട്രോള് റൂമുകള്‍ തുടങ്ങി. പനി നിയന്ത്രണ വിധേയമാക്കുന്നതിനായി വീടുകള്‍തോറും കയറി ഇറങ്ങുന്നതിന് ആരോഗ്യ സേന സജീകരിച്ചിട്ടുണ്ട്. ഡിഎംഒ പറഞ്ഞു.
ജില്ലയില്‍ ഇതുവരെ 139 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. വേങ്ങരയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 27 പേര്‍ക്ക് എച്ച്1എന്‍1 സ്ഥിരികരിക്കുകയും രണ്ട് പേര് മരണപ്പെടുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: