ആലപ്പുഴ: രണ്ടാം കൃഷിയുടെ നെല്‍വിത്തു ക്ഷാമത്തിന് പരിഹാരമായതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പ്രേംകുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. തിങ്കളാഴ്ചയോടെ മുഴുവന്‍ പാടശേഖരങ്ങള്‍ക്കും ആവശ്യമായ വിത്തു നല്കാന് കഴിയും. ഇന്നലെയോടെ നെല്‍വിത്ത് എത്തിത്തുടങ്ങിയിട്ടുണ്ട്. അന്യസംസ്ഥാനത്തുനിന്നും കൊണ്ടുവരുന്ന വിത്തുകള്‍ ചെക്പോസ്റ്റുകളില്‍ തടയുന്നതാണ് വൈകാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. ഓണത്തിന് ഒരുമുറം പച്ചക്കറിയുടെ ഭാഗമായി ജില്ലയില്‍ 3,40,000 വിത്തുപാക്കറ്റുകള്‍ വിതരണം ചെയ്യും. 3,70,000 പച്ചക്കറി തൈകളും ഇവയോടൊപ്പം നല്‍കും. കൂടാതെ 3,000 ഗ്രോബാഗ് യൂണിറ്റുകളും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: