അമ്പലപ്പുഴ: തോട്ടപ്പള്ളിയില്‍ വിദേശ മദ്യശാലയ്ക്കെതിരെ നടന്ന പ്രതിഷേധം അക്രമത്തില്‍ കലാശിച്ചു. പോലീസ് ലാത്തി വീശി. പ്രദേശത്ത് സംഘര്‍ഷാവസ്ഥ.
കഴിഞ്ഞദിവസം വിദേശ മദ്യവില്പന ശാല പ്രവര്‍ത്തനം ആരംഭിച്ചതുമുതല്‍ നാട്ടുകാര്‍ പ്രക്ഷോഭത്തിലാണ്. ഇതിനിടെ ഇന്നലെ സമീപത്തെ പൊഴിമുഖത്ത് യുവാക്കള്‍ അപകടത്തില്‍പ്പെട്ടതോടെയാണ് പ്രക്ഷോഭം സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.
യുവാക്കള്‍ ഇവിടെ നിന്നും മദ്യം വാങ്ങി കഴിച്ചശേഷമാണ് നീന്താനിറങ്ങിയതെന്നാണ് നാട്ടുകാരുടെ ആരോപണം. സംഘര്‍ഷത്തിനിടെ മദ്യവില്പനശാലയുടെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു.
അമ്പലപ്പുഴ പോലീസെത്തിയാണ് സമരക്കാരെ പിന്തിരിപ്പിച്ചത്. പോലീസ് മര്‍ദ്ദിച്ചെന്നാരോപിച്ച് ഒരു വിഭാഗം സമരക്കാര്‍ അമ്പലപ്പുഴ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ആക്ഷന്‍ കൗണ്‍സില്‍ നേതാക്കളായ എം.ടി. മധു, എം.എച്ച്. വിജയന്, ബ്ലോക്കംഗം സാബു തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: