നാളെ പൊളിച്ചു നീക്കുന്ന പോറ്റി ഹോട്ടല്‍
ആലപ്പുഴ: നഗരനിവാസികള്ക്കും നഗരത്തിലെത്തുന്നവര്‍ക്കും ചിരപരിചിതമായിരുന്ന പോറ്റി ഹോട്ടല്‍ ഓര്‍മ്മയിലേക്ക്. ജില്ലാ കോടതിക്ക് എതിര്‍വശം എസ്ഡിവി കോമ്പൗണ്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടല്‍ നാളെ പൊളിച്ചുനീക്കും. പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലാണ് ഓര്‍മ്മയാകുന്നത്. എസ്ഡിവി മാനേജ്മെന്റുമായി വര്‍ഷങ്ങളായി നടന്നിരുന്ന കേസില്‍ മാനേജ്മെന്റിന് അനുകൂലമായി വിധി വന്നതോടെയാണ് പൊളിക്കാനിടയായത്.ആലപ്പുഴക്കാര്ക്ക്എന്നും ഒരു ഗൃഹാതുര സ്മരണയാണ് പോറ്റി ഹോട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: