ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം. ഭീകരാക്രമണത്തില്‍ ഒരു ജവാന് കൊല്ലപ്പെട്ടു. രണ്ടു ജവാന്മാരെ ഗുരുതരമായ പരുക്കുകളോടെ ബാരാമുള്ള സൈനിക ആശുപത്രിയിലേയ്ക്ക് മാറ്റി.
വൈകിട്ട് 6.15 ഓടെയാണ് വന്‍ ആയുധങ്ങളുമായെത്തിയ ഭീകരര്‍ പന്ദ ചൗക് മേഖലയില്‍ ആക്രമണം നടത്തിയത്. ഭീകരര്‍ സിആര്‍പിഎഫിന്റെ 29 ബറ്റാലിയന് പട്രോള്‍ പാര്‍ട്ടിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.പിന്നാലെ സൈനിക- അര്‍ധ സൈനിക വിഭാഗം ഭീകരര്‍ക്കായി തിരച്ചില്‍ ശക്തമാക്കി. ശ്രീനഗര്‍-ജമ്മു ദേശീയപാത അടച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: