ന്യൂദല്‍ഹി: ഗ്യാസ് വിലയുമായി ബന്ധപ്പെട്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസും പങ്കാളി ബ്രിട്ടീഷ് പെട്രോളിയവും കേന്ദ്ര സര്‍ക്കാരിനുമിടയില്‍ നിലനിന്നിരുന്ന പോരാട്ടം അവസാനിപ്പിക്കുന്നു. ഗ്യാസ് വില നിര്‍ണ്ണയിക്കുന്നതിലെ കാലതാമസം സംബന്ധിച്ച് ഇരുകൂട്ടരും തമ്മില്‍ മൂന്നു വര്‍ഷമായി നിലനിന്നിരുന്ന പോരാട്ടമാണ് ഇതോടെ അവസാനിച്ചത്.
ഒരു വര്‍ഷം മുമ്പ് ആഴക്കടലിലും മറ്റും പ്രകൃതി വാതക ഖനനത്തിന് അനുവദിക്കുന്നതിന് നിലവിലെ വിലയുടെ ഇരട്ടി ഈടാക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ഇതുകൂടാതെ ക്രൂഡ് ഓയിലിന്റെ വില 115 ഡോളറില്‍ നിന്ന് 50 ഡോളറിലും താഴെയാകാന്‍ തുടങ്ങി. സ്ഥലവില ഇരട്ടിയാക്കാനുളള തീരുമാനത്തിനെതിരേയും റിലയന്‍സ് ഗ്രൂപ്പ് രംഗത്തെത്തിയിരുന്നു.
ഇതില്‍ നിന്നും ഇരു കമ്പനികളും പിന്മാറിയിരുന്നു. എന്നാല്‍ ഈ തീരുമാനത്തില്‍ നിന്നും റിലയന്‍സും ബിപിയും പിന്മാറിയതോടെ ഓയില്‍ മന്ത്രാലയും റിലയന്‍സും ഗ്രൂപ്പും തമ്മിലുള്ള ബന്ധം ദൃഢമാകുന്നതിന്റെ സൂചനയാണ് നലകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: