ആലപ്പുഴ: മത്സ്യോത്സവം ഓഗസ്റ്റ് 13 മുതല്‍ 15 വരെ ആലപ്പുഴ നഗരചത്വരത്തില്‍ നടക്കും. ഫിഷറീസ് മന്ത്രി പങ്കെടുക്കുന്ന മത്സ്യഅദാലത്ത്, മത്സ്യവിഭവ രുചികളുടെ കലവറ തുറക്കുന്ന ഫുഡ് ഫെസ്റ്റ്, തീരമൈത്രീ സംഗമം, മത്സ്യപ്രദര്ശനം, മത്സ്യത്തൊഴിലാളി കൂട്ടായ്മ, മത്സ്യത്തൊഴിലാളി വനിതാ സംഗമം, മത്സ്യകര്‍ഷക സംഗമം, കലാപരിപാടികള്‍ എന്നിവ ഇതോടനുബന്ധിച്ച് നടക്കും.
ജില്ലയിലും സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നുമുള്ള വൈവിധ്യമാര്‍ന്ന മത്സ്യവിഭവങ്ങളുടെ സ്റ്റാളുകള്‍ തുറക്കും. 13നാണ് മന്ത്രിയുടെ നേതൃത്വത്തില്‍ മേഖലയിലെ പരാതികള്‍ പരിഹരിക്കുന്നതിനായി മത്സ്യ അദാലത്ത് നടക്കുക. മത്സ്യോത്സവത്തിന്റെ ഉദ്ഘാടനവും അന്നു നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: