മുംബൈ: ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായി അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ യു എം മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യന്‍ മോഡലുകളുടെ വില കുറച്ചു. റെനഗേഡ് കമാന്‍ഡോ, റെനഗേഡ് സ്പോര്‍ട്ട് എസ് എന്നീ രണ്ട് മോഡലുകളാണ് യുഎം മോട്ടോര്‍സൈക്കിള്‍സ് നിലവില്‍ ഇന്ത്യയിലുള്ളത്. 1,84,397 രൂപയുടെ റെനഗേഡ് കമാന്‍ഡോയ്ക്ക് 5,684 രൂപയും, 1,78,518 രൂപയുടെ റെനഗേഡ് സ്പോര്‍ട്ട് എസിന് 4,199 രൂപയുമാണ് കുറച്ചത്.
ജൂലായ് ഒന്ന് മുതലാണ് രാജ്യത്ത് ജിഎസ്ടി അടിസ്ഥാനത്തില്‍ നികുതി നിരക്ക് പ്രാബല്യത്തില്‍ വരുന്നത്. 350 സിസിക്ക് താഴെയുള്ള എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും ഇതോടെ വില കുറഞ്ഞേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: