മഞ്ജു വാര്യര്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഉദാഹരണം സുജാത. കോളനിയില്‍ താമസിക്കുന്ന വിധവയായ സുജാത എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്.
നവാഗതനായ ഫാന്റം പ്രവീണാണ് ചിത്രത്തിന്റെ സംവിധായകന്. സംവിധായകന് മാര്ട്ടിന് പ്രക്കാട്ട്, ജോജു ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്നാണ് ഉദാഹരണം സുജാത നിര്‍മിക്കുന്നത്. ജില്ല കളക്ടറുടെ വേഷത്തില്‍ മമ്ത മോഹന്‍ദാസും എത്തുന്നു. ജോജു ജോര്‍ജ്ജും നെടുമുടി വേണുവുമാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അനുരാഗ കരിക്കിന്‍വെള്ളത്തിന്റെ തിരക്കഥാകൃത്തായ നവീന്‍ ഭാസ്കറാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കിയത്. മധു നീലകണ്ഠനാണ് ക്യാമറ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: