കരുവാരകുണ്ട്:കിഴക്കേത്തല ബസ് സ്റ്റാന്‍ഡിലെ ഷോപ്പിംഗ് കോംപ്ലക്സിന്റെ മുകള്ഭാഗം മാലിന്യനിക്ഷേപ കേന്ദ്രമായി മാറിയിരിക്കുകയാണ്.
പ്ലാസ്റ്റിക്, മദ്യ കുപ്പികള്‍, ഗ്ലാസുകള്‍, നിരോധിത പാന്‍മസാലയുടെ ഒഴിഞ്ഞ പായ്ക്കറ്റുകള്‍ തുടങ്ങി ബസ് സ്റ്റാന്റഡില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം വരെ കെട്ടിടത്തിനു മുകളിലാണ് നിക്ഷേപിക്കുന്നത്. മാലിന്യങ്ങളില്‍ കെട്ടി കിടക്കന്ന മലിനജലത്തില്‍ കൊതുകിന്റെ ലാര്‍വകള്‍ വന്‍തോതില്‍ വളരാനുള്ള സാഹചര്യമാണുള്ളത്.
കെട്ടിടത്തിനു മുകളില്‍ തങ്ങിനില്ക്കുന്ന വെള്ളം ഒലിച്ചിറങ്ങി കോണ്‍ക്രീറ്റ് അടര്‍ന്ന് കമ്പികള്‍ ദ്രവിച്ച് കെട്ടിടത്തിന് ബലക്ഷയം അനുഭവപ്പെടുന്നതായും പരാതിയുണ്ട്.
മാസന്തോറും ലക്ഷങ്ങള്‍ വാടകയിനത്തില്‍ പഞ്ചായത്തിന് ലഭിച്ചിട്ടും കെട്ടിടം സംരക്ഷിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല.
എന്നാല്‍ ഡെങ്കിപ്പനിയും പകര്‍ച്ചപനിയും നാട്ടില്‍ പടര്‍ന്നു പിടിക്കുമ്പോഴും മാലിന്യം നീക്കം ചെയ്യുന്ന കാര്യത്തില്‍ അധികൃതര്‍ നിസംഗത കാണിക്കുകയാണ്.
ടൗണില്‍ നിന്നും ശേഖരിക്കുന്ന മാലിന്യം സ്ഥിരമായി നിക്ഷേപിക്കാന്‍ പഞ്ചായത്ത് സ്ഥലം കണ്ടെത്താത്തതാണ് പ്രശ്നം ഇത്രയും രൂക്ഷമാക്കുന്നതെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: