മലപ്പുറം: സംസ്ഥാനത്ത് ഡെങ്കിപ്പനി അക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിച്ചിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ അനാസ്ഥ തുടരുന്നതില്‍ പ്രതിഷേധിച്ച് ബിഎംഎസ്ആര്‍എ ഡിഎംഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി.ഗോപീകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ആരോഗ്യരംഗം താറുമാറാക്കിയതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നും എത്രയും പെട്ടെന്ന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പകര്‍ച്ചപനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവര്‍ ദുരിതത്തിലാണ്. മതിയായ സൗകര്യമോ മരുന്നുകളോ ഇല്ലാത്തതാണ് പ്രശ്നം. പകര്‍ച്ചവ്യാധികള്‍ പടരാന്‍ കാരണം ജനങ്ങളാണെന്ന കുറ്റപ്പെടുത്തലാണ് ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും ബിഎംഎസ്ആര്‍എ ആരോപിച്ചു.
ജില്ലാ പ്രസിഡന്റ് ബ്രിജേഷ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറിമാരായ ദുര്‍ഗ്ഗാപ്രസാദ് സ്വാഗതവും സിജു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: