ന്യൂദല്‍ഹി : എയര്‍ ഇന്ത്യ സ്വകാര്യ വത്കരിക്കണമെന്ന് നിതി ആയോഗ് വൈസ് ചെയര്മാന് അരവിന്ദ് പനഗരിയ. എയര്‍ ഇന്ത്യയില്‍ ഇപ്പോഴുള്ള സാമ്പത്തിക ബാധ്യത പെട്ടെന്ന് തീര്‍ക്കാന്‍ സാധിക്കുന്നതല്ല.
അതിനാല്‍ സ്വകാര്യവത്കരിക്കുന്നതാണ് നല്ലതെന്നും പനഗരിയ അറിയിച്ചു.
എയര്‍ ഇന്ത്യ നഷ്ടത്തിലാകാന്‍ തുടങ്ങിയതോടെ സ്വകാര്യ വത്കരിക്കാന്‍ നിതി ആയോഗ് കേന്ദ്ര സര്‍ക്കാരിനു മുമ്പാകെ നിര്‍ദ്ദേശം വെച്ചിരുന്നു. ഇതു കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്. 52,000 കോടിയാണ് എയര്‍ ഇന്ത്യയുടെ നിലവിലെ കടം.
കൂടാതെ പ്രതിവര്‍ഷം 4,000 കോടി വീതം കടം കൂടുന്നുമുണ്ട്, പനഗരിയ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: