ലാഹോര്‍: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ മേഖലയിലെ ക്വറ്റയിലുണ്ടായ ശക്തിയേറിയ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 11 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു.
പോലീസ് മേധാവിയുടെ ഓഫീസിനു സമീപത്താണ് സ്‌ഫോടനം നടന്നത്. സ്‌ഫോടന ശബ്ദം നഗരത്തെ നടുക്കി. സമീപത്തെ കെട്ടിടങ്ങളുടെ ജനലുകളും തകര്‍ന്നിട്ടുണ്ട്.
പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഓടുന്ന കാറിലാണ് ബോംബ് സ്‌ഫോടനമുണ്ടായത്. ചാവേറാക്രമണമാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.
















