ന്യൂദല്‍ഹി : പ്രവാസികള്‍ക്ക് ഏറ്റവും ചെലവേറിയ ഇന്ത്യയിലെ നഗരം മുംബൈയെന്ന് കണക്കുകള്‍. ആഗോള നഗരങ്ങളായ പാരീസ്, കാന്‍ബെറ, വിയന്ന എന്നിവയെ പിന്തള്ളിക്കൊണ്ടാണ് മുംബൈ മുന്‍പന്തിയില്‍ എത്തിയിരിക്കുന്നത്. മെര്സേഴ്സിന്റെ 23ാമത് വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ സര്‍വ്വേയിലാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
പ്രവാസികള്‍ക്ക് ഏറ്റവും ചെലവേറിയ നഗരങ്ങളില്‍ മുംബൈ 57ാം സ്ഥാനത്താണ്. ദല്‍ഹി- 99, ചെന്നൈ- 135, ബെംഗളൂരു- 166, കൊല്‍ക്കത്ത- 184 എന്നിങ്ങനെയാണ് ഇന്ത്യയിലെ മറ്റു നഗരങ്ങളുടെ സ്ഥാനം.
അംഗോളയുടെ തലസ്ഥാനമായ ലുവാന്‍ഡയാണ് ലോകത്തില്‍ എറ്റവും കൂടുതല്‍ ചെലവേറിയ നഗരം. ഹോങ് കോങ്, ടോക്യോ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. സൂറിച്ച്, സിംഗപ്പൂര്‍, സിയോള്‍, ജനീവ- 7, ഷാങ്ഹായ്- എട്ട്, ന്യൂയോര്‍ക്ക് സിറ്റി, ബേണ്‍, എന്നിവയാണ് ആദ്യ പത്തിലുള്ള മറ്റു നഗരങ്ങള്‍.
ടൂണിസ്, ബിഷേക്, സ്കോപ്ജെ എന്നിവയാണ് പ്രവാസികള്‍ക്ക് ഏറ്റവും ചെലവ് കുറഞ്ഞ നഗരങ്ങള്‍. അഞ്ച് ഉപഭൂഖണ്ഡങ്ങളിലായി 209 നഗരങ്ങളിലെ താമസം, ഭക്ഷണം, ഗതാഗതം, വസ്ത്രം, ഗാര്‍ഹിക ഉപകരണങ്ങള്‍ തുടങ്ങി 200 കാര്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് മേഴ്സേഴ്സ് സര്‍വ്വേ നടത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: