പട്ടാമ്പി: മിനി സിവില്‍ സ്റ്റേഷന് പരിസരംസാംക്രമിക രോഗം പകര്‍ന്നു നല്കുന്ന ഉറവിടമായ മാറുന്നു. വിവിധ കേസുകളിലായി പോലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങളാണ് കൊതുകുകളുടെ പ്രജനന കേന്ദ്രമാകുന്നത്.
പോലീസ് റവന്യു വിഭാഗങ്ങള്‍ കസ്റ്റഡിയിലെടുത്ത വാഹനങ്ങളാണ് സിവില്‍ സ്റ്റേഷന് കോമ്പൗണ്ടില്‍ വര്‍ഷങ്ങളായി കിടന്ന് തുരുമ്പെടുത്ത് നശിക്കുന്നത്. മഴക്കാലമായതോടെ ഇതില്‍ വെള്ളം കെട്ടിക്കിടന്ന് കൊതുകള്‍ക്ക് വളരാനുള്ള സാഹചര്യം ഒരുക്കിയിട്ടുള്ളത്.
പട്ടാമ്പിയിലും പരിസര പ്രദേശങ്ങളിലും വ്യാപനകമായി ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് താലൂക്ക് ആസ്ഥാനം തന്നെ കൊതുകളുടെ ആവാസ കേന്ദ്രമായി മാറിയിട്ടുള്ളത്.
നിത്യേന നൂറ്കണക്കിന് ആളുകളാണ് നിരവധി ആവശ്യങ്ങള്‍ക്കായി താലൂക്ക് ആസ്ഥാനമായ മിനി സിവില്‍സ്റ്റേഷനില്‍ എത്തിച്ചേരുന്നത്. ആളുകള്‍ക്ക് നടക്കാന്‍ പോലും സാധിക്കാത്ത തരത്തിലാണ് വണ്ടികള്‍ കൂട്ടിയിട്ടിരിക്കുന്നത്. വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ സത്വര നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും അവരുടെ ഭാഗത്ത് നിന്ന് യാതൊരു നീക്കവുമുണ്ടായിട്ടില്ല.
പനി പടര്‍ന്ന് പിടിക്കുന്നതിനെതിരെ ബോധവല്‍ക്കരണത്തിന് മുന്നിട്ടിറങ്ങുന്ന താലുക്ക് ആസ്ഥാനത്തെ സ്ഥിതി തന്നെ വിരോധാഭാസമായി മാറിയിരിക്കയാണ്.പട്ടാമ്പിയിലും പരിസര പ്രദേശങ്ങളിലും പടര്‍ന്ന് പിടിച്ച ഡെങ്കിപ്പനി മൂലം പലരും മരണമടയുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പൂര്‍ണ്ണ പരാജയമാണെന്ന് സബ് കലക്ടര്‍ തന്നെ ചൂണ്ടിക്കാട്ടിയ സാ ഹചര്യത്തില്‍ സിവില്‍ സ്റ്റേഷനില്‍ പോലീസും,എക്സൈസ്, റവന്യൂ വകുപ്പും പിടിച്ചെടുത്ത വാഹനങ്ങള്‍ മാറ്റാനുള്ള നടപടിയാണ് ആദ്യം സ്വീകരിക്കേണ്ടതെന്ന് ബിജെപി.മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
തുരുമ്പിച്ചും, വെള്ളം കെട്ടി ക്കിടന്നും ഇവ കൊതുക് വളര്‍ത്തല്‍ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന്.മണ്ഡലം പ്രസിഡണ്ട് കെ.എം ഹരിദാസ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: