തിരുവല്ല;ചലചിത്രനടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപിഎംപി വരട്ടാര്‍ പുനരുജ്ജീവന പദ്ധതിക്ക് ആവേശമായി തൈമറവുംകരയിലും വഞ്ചിപ്പോട്ടില്ക്കടവിലും സന്ദര്‍ശനം നടത്തി.
തൈമറവുംകരയില്‍ കുന്നത്തുമണ്ണില്കടവിലെ കലുങ്കിന് സമീപം കുറ്റൂര്തിരുവനന്വണ്ടൂര് മേഖലയില്‍ വരട്ടാറിന്റെ ആഴം കൂട്ടുന്ന ജോലികളുടെ ഉദ്ഘാടനം നിര്വ്വഗിച്ച അദ്ദേഹം വരട്ടാറിന്റെ പുനരുജ്ജീവനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അന്‍പത് ലക്ഷമോ ഒരു കോടിയോ എംപി ഫണ്ടില്‍ നിന്ന് ലഭ്യമാക്കാന്‍ നടപടി സ്വകീരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജനമുന്നേറ്റത്തിലൂടെ ഒരു നദിയെ പുനരുജ്ജീവിപ്പിക്കുന്ന പ്രവര്‍ത്തനം ആഗോള മാതൃകയായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന വരട്ടാര്‍ പുനരുജ്ജീവന പരിപാടികള്‍ക്ക് രണ്ട് ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ 25000 സുരേഷ് ഗോപി വ്യക്തിപരമായി നേരത്തേ വ്ഗ്ദാനം ചെയ്യുകയും വരട്ടാര്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസ അറിയിക്കുകയും ചെയ്തിരുന്നു.
ജല വിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് അദ്ദേഹം വരട്ടാര്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്ക് പങ്കാളിത്തം വാഗ്ദാനം ചെയ്തത്. കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രിലേഖ രധുനാഥ്, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത അനില്‍കുമാര്‍ തിരുവനന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ആക്ടിംഗ് വൈസ് പ്രസിഡന്റ് മനു തെക്കേടത്ത് ബിജെപി ജില്ലാ പ്രസിഡന്റ് അശോകന് കുളനട, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സിബി സാം തോട്ടത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ആദിപമ്പയും സന്ദര്‍ശിച്ച ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.
ആദിപമ്പയിലെ അശാസ്ത്രീയമായ ചപ്പാത്ത് പൊളിച്ച് നീക്കിയ നടപടിയില്‍ ജലവിഭവവകുപ്പു മന്ത്രിയെ സുരേഷ് ഗോപി അനുമോദിച്ചു. ആദിപമ്പയുടെ തീരങ്ങളില്‍ ചരിത്ര പരമായ പല പ്രത്യേകതകളും നാട്ടുകാരില്‍ നിന്ന് മനസ്സിലാക്കിയ സുരേഷ് ഗോപി കോളജ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ശ്രമദാന പ്രവര്‍ത്തനങ്ങളെയും അനുമോദിച്ചുു. നേരത്തേ ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളജിലെ വിദ്യാര്‍ഥികള്‍ വരട്ടാറിന്റെ വിവിധ ഭാഗങ്ങളില്‍ സന്നദ്ധ സേവനം നടത്തിയിരുന്നു. ഇന്ന് (വെള്ളി) ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിന്റെ നേതൃത്വത്തില്‍ ആദിപമ്പയുടെ തീരങ്ങളില്‍ സന്നദ്ധസേവനം നടത്തും. ആദിപമ്പ ദര്‍ശനം എന്ന പരിപാടിയില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്, ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത, ചലചിത്ര നടനും സംവിധായകനുമായ പദ്മകുമാര്‍ എന്നിവര്‍ പരിപാടിയില്‍പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: