ആലപ്പുഴ: ചേര്‍ത്തല മിനി സിവില്‍ സ്റ്റേഷനിലെ മാലിന്യം പരിശോധിക്കാനെത്തിയ തഹസീല്‍ദാരെ സര്‍വ്വെ വിഭാഗത്തിലെ ജീവനക്കാരന് ഭീഷണിപ്പെടുത്തി.
പകര്‍ച്ചപ്പനികള്‍ വ്യാപകമായ സാഹചര്യത്തിലാണ് മിനി സിവില്‍സ്റ്റേഷനിലെ മാലിന്യം പരിശോധിക്കാന്‍ തഹസീല്ദാരെത്തിയത്. റീസര്‍വ്വെ ഓഫീസിലെ മാലിന്യം പരിശോധിക്കാനെത്തിയപ്പോള്‍ തഹസീല്‍ദാരെ ജീവനക്കാരന് ഭീഷണിപ്പെടുത്തുകയും കയര്‍ത്തു സംസാരിക്കുകയും ചെയ്തു.
മറ്റു ജീവനക്കാരുടെ സാന്നിദ്ധ്യത്തിലായിരുന്നു സംഭവം. ഭരണപക്ഷാനുകൂല സംഘടനയുടെ പ്രധാന നേതാവാണ് തഹസീല്‍ദാരെ ഭീഷണിപ്പെടുത്തിയത്. മേലുദ്യോഗസ്ഥര്‍ക്ക് തഹസീല്‍ദാര്‍ റിപ്പോര്‍ട്ടു നല്കാന് തീരുമാനിച്ചെങ്കിലും യൂണിയന്റെ ഭീഷണിയെത്തുടര്‍ന്ന് നല്‍കിയില്ല.
എന്നാല്‍ സംഭവമറിഞ്ഞ് ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ റിപ്പോര്‍ട്ട് തേടിയതായി അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: