കണ്ണൂര്‍: അന്താരാഷ്ട്രാ യോഗാദിനാചരണത്തിന്റെ ഭാഗമായി ബിജെപി കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ പ്രമുഖ യോഗാചാര്യന്മാരെ ആദരിച്ചു. കണ്ണൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ നടന്ന പരിപാടി സുരേഷ് ഗോപി എംപി ഉദ്ഘാടനം ചെയ്യും.
കണ്ണൂര്‍ ജില്ലയിലെ പ്രശസ്തരായ യോഗ പരിശീലകരെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. സ്വാമി അദൈ്വതാനന്ദ, വത്സന് തില്ലങ്കേരി, കെ.രഞ്ജിത്ത്, കെ.രാധാകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. ആചാര്യ ഗോവിന്ദ (പുനര്‍ജനി യോഗ കേന്ദ്രം), എം.ജി.രഞ്ജിത്ത് (ക്യൂ ഐസി ഹോള്‍ഡര്‍), പി.ഷൈനി (ആര്‍ട്ട് ഓഫ് ലിവിംഗ്), ടി.കെ.ദേവകി അന്തര്‍ജനം കടന്നപ്പള്ളി, എം.എസ്.ബിജി ലാല്‍ (പ്രഗതി സ്കൂള്‍ ഓഫ് യോഗ സ്റ്റഡീസ്), ഡോ:വി.വി.ചന്ദ്രന്, നാരായണന് തളിപ്പറമ്പ്, സുജാത, രാഘവന്, ഹബീബ്, സുധാ മേനോന് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഇരിട്ടി പ്രഗതി കോളേജ് വിദ്യാര്‍ത്ഥിനികള്‍ വിവിധ യോഗമുറകള്‍ അവതരിപ്പിച്ചു. കെ.കെ.വിനോദ് കുമാര്‍ സ്വാഗതവും കെ.രതീശന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: