കേരള കലാമണ്ഡലത്തിലെ യോഗാ ദിനാചരണം
തൃശ്ശൂര്‍: ജവഹര്‍ ബാലഭവനില്‍ യോഗദിനാചരണം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മഞ്ജുള അരുണന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഭാരതീയ ചികില്‍സാ വകുപ്പ് ഡി.എം. ഒ. ഡോ.ഷീല കാറളം ബി അദ്ധ്യക്ഷയായിരുന്നു.
തൃശൂര്‍: യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന യോഗദിനാചരണം ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം സി.കെ.പത്മനാഭന് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് പി.ഗോപിനാഥ് അധ്യക്ഷത വഹിച്ചു. മാര്‍ അപ്രേം മെത്രാപ്പൊലീത്ത മുഖ്യാതിഥിയായിരുന്നു. അനീഷ് ഇയ്യാല്‍ യോഗ പരിശീലനം നല്കി.
ബിജെപി ജില്ലാ പ്രസിഡണ്ട് എ.നാഗേഷ്, വൈസ് പ്രസിഡണ്ട് ജസ്റ്റിന് ജേക്കബ്, യുവമോര്‍ച്ച സംസ്ഥാന സെറകട്ടറി അഡ്വ.ആര്.ഹരി, ഷൈന്‍ നെടിയിരിപ്പില്‍, വിഷ്ണു, അഡ്വ.പി.പി.സജിത്ത്, രതീഷ് ചീരാത്ത്, പ്രനീഷ് എന്‍.എച്ച്. എന്നിവര്‍ പങ്കെടുത്തു. ദേശീയ യോഗ ചാമ്പന്‍ഷിപ്പ് വിജയി കെ.പി.കൃഷ്ണനെ ആദരിച്ചു.
തൃശൂര്‍: ബ്രഹ്മയോഗ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യോഗദിനം ജില്ലാ കളക്ടര്‍ എ.കൗശിഗന് ഉദ്ഘാടനം ചെയ്തു. തേറമ്പില്‍ രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. രവികുമാര്‍ ഉപ്പത്ത്, കെ.എം.സജീവ് എന്നിവര്‍ സംസാരിച്ചു. കോമളകുമാര്‍, ഡോ.സതീദേവി സിംഗ്, പ്രിത ബാല എന്നിവരെ ആദരിച്ചു.
ട്രിച്ചൂര് ലയണ്‍സ് ക്ലബ്ബ് അന്താരാഷ്ട്ര യോഗാ ദിനം ലയണ്‍സ് കമ്യൂണിറ്റി ഹാളില്‍ ലയണ്‍സ് ക്ലബ്ബ് ജോയിന്റ് ക്യാബിനറ്റ് സെക്രട്ടറി മിക്കി നടയ്ക്കലാന്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ജെയിംസ് വളപ്പില അദ്ധ്യക്ഷനായി.
തൃശൂര്‍: വൈദ്യരത്നം ആയുര്‍വേദ കോളേജില്‍ യോഗദിനാചരണം പ്രിന്‍സിപ്പാള്‍ ഡോ.എം.ജിരാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. പി.എം.സുരേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു.
തൃശൂര്‍: പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ അന്താരാഷ്ട്ര യോഗദിനം മേയര്‍ അജിത ജയരാജന് ഉദ്ഘാടനം ചെയ്തു. നടി സംയുക്ത വര്‍മ്മ മുഖ്യാതിഥിയായി.
ബിജെപി പുതുക്കാട് മണ്ഡലം കമ്മറ്റിയുടെ യോഗക്യാമ്പ് ജില്ലാ പ്രസിഡണ്ട് എ.നാഗേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് രാജന് വല്ലച്ചിറ അധ്യക്ഷത വഹിച്ചു. രഞ്ജു തലോര്‍ പരിശീലനത്തിന് നേതൃത്വം നല്കി.
അവിണിശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ യോഗദിനം ചെറുവത്തേരി കമ്മൂണിറ്റി ഹാളില്‍ തൈക്കാട്ടുശ്ശേരി ശാന്തിഭവന് വിദ്യാനികേതന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച യോഗപ്രദര്‍ശനത്തോടെ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സൂര്യ ഷോബി അദ്ധ്യക്ഷ വഹിച്ചു.
ചെറുതുരുത്തി പി.എന്‍. എന്‍.എം ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ യോഗ പരിശീലനവു പഠന ക്ലാസ്സും കോളേജ് സെക്രട്ടറി എം.മുരളീധരന് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ.എസ്.വിജയകുമാരി അമ്മ, അഡ്മിനിസ്ട്രേറ്റര്‍ സന്ധ്യ മണ്ണത്ത്, ഡോക്ടര്‍മാരായ പ്രൊഫ.ഡോ.ജോബി.പി.ജെ, ഡോ. സ്മിത എം.വി. എന്നിവര്‍ സംബന്ധിച്ചു.
ചെറുതുരുത്തി ദേശീയ ആയുര്‍വേദ പഞ്ചകര്‍മ്മ ഗവേഷണ കേന്ദ്രത്തില്‍ ക്ലിനിക്കല്‍ യോഗ” എന്ന വിഷയത്തില്‍ ക്ലാസ്സുകള്‍, യോഗാസന മത്സരം എന്നിവ നടന്നു. സ്ഥാപന മേധാവി ഡോ.പി രാധാകൃഷ്ണന് ചടങ്ങ് ഉദ്ഘാടനം ചെയ്തുഭ
എടവിലങ്ങ്സരസ്വതി വിദ്യാലയത്തില്‍ യോഗദിനാചരണത്തില്‍ ചന്ദ്രമോഹനന് കാത്തോളില്‍ അദ്ധ്യക്ഷത വഹിച്ചു. രാജേഷ് ചേന്ദമംഗലം ക്ലാസ്സ് നയിച്ചു.
കൊടുങ്ങല്ലൂര്‍ അമൃത വിദ്യാലയത്തില്‍ പ്രിന്‍സിപ്പാള്‍ ബ്രഹ്മചാരിണി ഗുരുപ്രിയാമ്യത ചൈതന്യ ഉദ്ഘാടനം ചെയ്തു. ജോഷി ബ്ലാങ്ങാട് ക്ലാസ്സെടുത്തു. ഭാരത് വികാസ് പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നവരാത്രി മണ്ഡപത്തില്‍ നടന്ന പരിപാടിക്ക് പി.എന്‍.രാജന്, സി.രാധാകൃഷ്ണമേനോന്, പത്മം വിവേകാനന്ദന് എന്നിവര്‍ നേതൃത്യം നല്കി.
തുമ്പൂര്‍ ഹരിശ്രി വിദ്യാനികേതനിലെ യോഗദിനാചരണം ആര്‍ട് ഓഫ് ലിവിങ്ങ് ആചാര്യന് ദീപക് ഉദ്ഘാടനം ചെയ്തു. മാനേജര്‍ എം.വി.വിനോദ് അധ്യക്ഷത വഹിച്ചു.
മാള സൊക്കാര്‍സോ ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ യോഗദിനാചരണം പാലക്കാട് എസ്.ഐ. ടി.എം.മജീദ് ഉദ്ഘാടനം ചെയ്തു. സി.ആന്‍സി യോഗ പരിശീലനം നല്കി.
പേരാമംഗലം ശ്രീദുര്‍ഗാവിലാസം എല്‍പി സ്കൂളില്‍ യോഗദിനാചരണത്തിന് ശ്രീഹരി നേതൃത്വം നല്കി.
ചേര്‍പ്പ സിഎന്‍എന്‍ ഗേള്‍സ് എല്‍പി സ്കൂള്‍ യോഗദിനാചരണം ആര്‍ട് ഓഫ് ലിവിങ്ങ് പരിശീലകന് ബിനീഷ് കൂര്‍ക്കഞ്ചേരി ഉദ്ഘാടനം ചെയ്തു.
കേരള ആരോഗ്യ സര്‍വകലാശാലാതല യോഗദിനാചരണം തൃശൂര്‍ ഗവ.നഴ്സിങ്ങ് സ്കൂളില്‍ സര്‍വകലാശാല രജിസ്ട്രാര്‍ എം.കെ.മംഗളം ഉദ്ഘാടനം ചെയ്തു.
അന്നമനട വിവേകോദയം വിദ്യാമന്ദിര്‍ യോഗദിനം ചാലക്കുടി ജഗദ്ഗുരു ട്രസ്റ്റ് വൈസ് ചെയര്മാന് എം.വി.രവി ഉദ്ഘാടനം ചെയ്തു.
എറവ് മാനസി യോഗാ സെന്ററിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര യോഗാ ദിനത്തില്‍ ഡോ.പ്രസന്ന വേണുഗോപാല്‍ ക്ലാസെടുത്തു.
പതഞ്ജലിയും കുന്നംകുളം പ്രസ് ഫോറവും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട യോഗാദിനം നഗരസഭാ ചെയര്‍പേഴ്സണ്‍ ശ്രീമതി ശ്രീമതി സീത രവീന്ദ്രന് ഉദ്ഘാടനം ചെയ്തു.
ഒളരി മേഖലയില്‍ നടന്ന യോഗാ ദിനാഘോഷത്തിന് അഡ്വ കെ.കെ അനീഷ് കുമാര്‍, വേണുഗോപാല്‍, അരുണ്‍, രഘുനാഥ് സി മേനോന്, പ്രവീണ്‍, അപ്പുകുട്ടന്‍ എന്നിവര്‍ നേതൃത്വം നല്കി
പേരാമംഗലം ശ്രീ ദുര്‍ഗാവിലാസം ഹൈസ്കൂളില്‍ അന്താരാഷ്ട്ര യോഗാദിനം പിടിഎ പ്രസിഡന്റ് ആന്റണി കൊളമ്പ്രത്തിന്റെ അധ്യക്ഷതയില്‍ പേരാമംഗലം സബ് ഇന്‍സ്പെക്ടര്‍ രാഗേഷ് ഏലിയാന്‍ ഉദ്ഘാടനം ചെയ്തു.
വാടാനപ്പള്ളി കമല നെഹ്റു മെമ്മോറിയല്‍ വി.എച്ച്.എസ് സ്കൂളില്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ യോഗ ദിനത്തില്‍ റീന കെ.കെ യുടെ നേതൃത്വത്തില്‍ കുട്ടികളെ ബോധവത്കരിച്ചു.
കേരള കാര്‍ഷിക സര്‍വകലാശാലയിലെ അന്താരാഷ്ട്ര യോഗദിനാഘോഷം വൈസ് ചാന്‍സലര്‍ ഡോ.പി.രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്താദ്യമായി പ്രൊഫഷണല്‍ കോഴ്സിന്റെ പാഠ്യപദ്ധതിയില്‍ യോഗ ഉള്‍പ്പെടുത്തിയ ഫോറസ്ട്രി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീലനവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
എങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തും ആയുഷ് വകുപ്പും സംയുക്തമായി നടത്തിയ അന്താരാഷ്ട്ര യോഗദിനം എം.എല്‍.എ., കെ.വി. അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.വി അശോകന് അദ്ധ്യക്ഷത വഹിച്ചു.
എങ്ങണ്ടിയുര്‍ സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്കൂളില്‍ യോഗദിനാചരണം സ്കൂള്‍ മാനേജര്‍ വേലായുധന് പണിക്കശ്ശേരി #ുദ്ഘാടനം ചെയ്തു. സ്വാമി തേജസ്വരൂപാനന്ദ മുഖ്യ പ്രഭാഷണം നടത്തി.
തിരുവത്ര ശ്രീനാരായണ വിദ്യാനികേതന്‍ സീനിയര്‍ സെക്കന്ററി സ്കൂളില്‍ വിദ്യാര്‍ത്ഥികളുടെ യോഗ പ്രദര്‍ശനം നടന്നു. അധ്യാപികയായ സുനിത സന്ദേശം നല്കി.
ചാലക്കുടി: വ്യാസവിദ്യാനികേതന്‍ സെന്‍ട്രല്‍ സ്കൂളില്‍ അന്താരാഷ്ട്രയോഗാദിനം പ്രിന്‍സിപ്പാള്‍ രാജി പി. യുടെ അധ്യക്ഷതയില്‍ ജഗദ്ഗുരു ട്രസ്റ്റ് ചെയര്മാന് ജി. പദ്മനാഭസ്വാമി ഉത്ഘാടനം ചെയ്തു. ട്രസ്റ്റ് രക്ഷാധികാരി പി. കെ. സുബ്രഹ്മണ്യന് ആശംസകള്‍ നേര്‍ന്നു.
ചാലക്കുടി നഗരസഭ, ആയുഷ്ഹോമിയോ, എ.എം.എ. ഐ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗാദിനാചരണം ചെയര്‍പേഴ്സണ്‍ ഉഷ പരമേശ്വരന് ഉദ്ഘാടനം ചെയ്തു. വൈസ്.ചെയര്മാന് വിത്സണ് പാണാട്ടുപറമ്പില്‍ അധ്യക്ഷത വഹിച്ചു.
കുന്നംകുളം ശ്രീവിവേകാനന്ദ കോളേജില്‍ കോളേജ് യൂണിയന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗാ ദിനത്തില്‍ യോഗാ ടീച്ചര്‍ അംബികയുടെ നേതൃത്വത്തില്‍ ക്ലാസും യോഗാ പരിശീലനവും നടന്നു.
നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതനില്‍ യോഗാദിനം ആര്‍ട്ട് ഓഫ് ലിവിങ്ങ് പ്രശിക്ഷക് സ്രീന ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. വിദ്യാലയസമിതി വൈസ് പ്രസിഡണ്ട് കെ.കെ.സുധാകരന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: