ഗുരുവായൂര്‍: ക്ഷേത്രത്തില്‍ പ്രസാദ് ഊട്ടിന് ഉപയോഗിക്കുന്ന വാഴയില മാലിന്യം ജൂലായ് ഒന്നു മതല്‍ നഗരസഭ ശേഖരിക്കില്ലെന്ന നിലപാട് വകുപ്പ് മന്ത്രി അന്വേഷിക്കണമെന്ന് ദേവസ്വം ചെയര്മാന് എന്‍.പീതാംബരകുറുപ്പ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നഗരസഭയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇലകള്‍ക്ക് പകരം പ്ലേറ്റ് ഉപയോഗിക്കും.
വാഴയില മാലിന്യ ശേഖരണത്തിന് ആവശ്യപ്പെടുന്ന പണം ദേവസ്വം നല്‍കുന്നുണ്ട്. ഈ സാഹചര്യത്തില്‍ തീരുമാനത്തില്‍ നിന്ന് പിന്തിരിയാന് നഗരസഭാധികൃതര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേവസ്വത്തിലെ ആനകള്‍ക്ക് സുഖചികിത്സ നടത്തുതിന് 17,75,000രൂപയുടെ എസ്റ്റിമേറ്റിന് ഭരണസമിതി അംഗീകാരം നല്കി.
ഇതര ക്ഷേത്രങ്ങളുടെയും വേദപാഠശാലകളുടെ പുനരുദ്ധാരണത്തിന് ഗുരുവായൂര്‍ ദേവസ്വം നല്കുന്ന മൂന്ന് കോടി രൂപ ധനസഹായത്തിന്റയും ദര്‍ശനത്തിനെത്തുന്ന അമ്മമാര്‍ക്ക് താമസിക്കുന്നതിനുള്ള കുറുരമ്മഭവനത്തിന്റെയും ഉദ്ഘാടനം ഇന്ന് നടക്കുമെന്നും ചെയര്മാന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: