ചാലക്കുടി: ട്രെയിനുകളില്‍ സഞ്ചരിച്ച് യാത്രക്കാരുടെ ലാപ്പ് ടോപ്പ് മോഷ്ടിക്കുന്ന തമിഴ് നാട് സ്വദേശിയായ യുവാവിനെ ചാലക്കുടി എസ്.ഐ ജയേഷ് ബാലനും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. തമിഴ്നാട് പുതുക്കോട്ടെ പൂനം നഗര്‍ സ്വദേശി ആരോഗ്യ സ്വാമി(39)ആണ് പിടിയിലായത്.
ഇയാളുടെ കൈവശം കാണപ്പെട്ട ലാപ്പ് ടോപ്പിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് ട്രെയിന്‍ യാത്രക്കിടയില്‍ മോഷ്ടിച്ചതാണെന്നറിയുന്നത്. ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ കയറുന്ന ഇയാള്‍ ഉറങ്ങുന്നവരില്‍ നിന്ന് ലാപ്പ് മോഷ്ടിച്ച് അടുത്ത സ്റ്റേഷനില്‍ ഇറങ്ങുകയാണ് പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: